Advertisement

പൗരത്വ നിയമ ഭേദഗതി; റിപബ്ലിക് ദിനത്തിൽ പള്ളികളിൽ ഇടയലേഖനം വായിക്കും

January 12, 2020
Google News 1 minute Read

പൗരത്വ നിയമ ഭേദഗതിക്കെതിരെ റിപബ്ലിക് ദിനത്തിൽ പള്ളികളിൽ ഇടയലേഖനം വായിക്കും. നെയ്യാറ്റിൻകരയിൽ സമാപിച്ച കേരള റീജ്യണൻ ലത്തീൻ കാത്തലിക് കൗൺസിൽ ജനറൽ അസംബ്ലിയിലാണ് തീരുമാനം. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുകയാണ് കേന്ദ്ര ഭരണത്തിലുള്ളവരുടെ ആത്യന്തിക ലക്ഷ്യം. മനുഷ്യ മതിലിൽ പങ്കെടുക്കാൻ ആരും ക്ഷണിച്ചിട്ടില്ലെന്നും കെആർഎൽസിസി പ്രസിഡന്റ് ബിഷപ്പ് ജോസഫ് കരിയിൽ പറഞ്ഞു.

ലത്തീൻ കത്തോലിക്ക നയ രൂപീകരണ വേദിയായ കൊർഎൽസിസി ജനറൽ അസംബ്ലി ഉദ്ഘാടകനായി മുസ്ലിം ലീഗ് നേതാവ് എംകെ മുനീറിനെ ക്ഷണിച്ചത് തന്നെ യോജിച്ച പോരാട്ടം ലക്ഷ്യമിട്ടാണ്. റിപബ്ലിക് ദിനം ഭരണഘടനാ സംരക്ഷണ ദിനമായി ആചരിക്കാനും പള്ളികളിൽ ഇടയലേഖനം വായിക്കാനുമാണ് തീരുമാനം.

ഒന്നാം തീയതിയിൽ മദ്യവിൽപനയ്ക്ക് നിരോധനമുള്ള ഡ്രൈ ഡേ പിൻവലിക്കാനുള്ള നീക്കം ഉപേക്ഷിക്കണം. ഓഖി ദുരന്തബാധിതരെ സഹായിക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ച് സർക്കാർ ധവളപത്രം പുറപ്പെടുവിക്കണമെന്നും കെആർഎൽസിസി ജനറൽ അസംബ്ലി ആവശ്യപ്പെട്ടു.

Story Highlights- Citizenship Amendment Act, Republic Day

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here