അമിതവേഗത; ബൈക്ക് യാത്രികരെ ഇടിച്ചുതെറിപ്പിച്ച കാര്‍ സ്റ്റേഷനറി കടയും തകര്‍ത്തു

അമിതവേഗതയിലെത്തിയ കാര്‍ ബൈക്ക് യാത്രികരെ ഇടിച്ചു തെറിപ്പിച്ചു. രണ്ട് ബൈക്കുകളില്‍ ഇടിച്ച കാര്‍ സ്റ്റേഷനറി കടയും തകര്‍ത്തു. അഞ്ച് പേര്‍ക്ക് പരുക്കേറ്റു. ഇന്നലെ വൈകുന്നേരം ഹരിയാനയിലെ യമുനാ നഗറിലാണ് സംഭവം.
അമിതവേഗത്തിലെത്തിയ ഹോണ്ടാ സിറ്റി കാര്‍ ആദ്യം രണ്ടുപേര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് റോഡരികില്‍ ഉണ്ടായിരുന്ന സ്റ്റേഷനറി കടയുടെ മുന്‍ഭാഗവും തകര്‍ത്ത് മറ്റൊരു കാറില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷി ബന്‍സി ലാല്‍ പറഞ്ഞു. കാറില്‍ നാലുപേരാണ് ഉണ്ടായിരുന്നത്.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് കാര്‍ കസ്റ്റഡിയിലെടുത്തു. കാര്‍ ഓടിച്ചിരുന്നയാള്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടുവെന്നും ഇയാള്‍ക്കായുള്ള അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
#WATCH Haryana: A speeding car hits a cycle, a motorcycle and a parked car on a road in Yamuna Nagar, 5 people injured. Police have begun investigation. (11.1.20) pic.twitter.com/b52Qz3whNQ
— ANI (@ANI) January 12, 2020
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here