‘ദ പ്രീസ്റ്റ്’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്; കത്തനാർ ലുക്കിൽ മമ്മൂട്ടി

ആന്റോ ജോസഫ് ഫിലിം കമ്പനി അവതരിപ്പിക്കുന്ന മമ്മൂട്ടിയുടെ പുതിയ ചിത്രം ദ പ്രീസ്റ്റിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. പോസ്റ്ററിൽ കത്തനാർ ലുക്കിലാണ് മമ്മൂട്ടി. പിന്നിൽ കുരിശുമുണ്ട്. പുസ്തകം വായിക്കുന്ന പോസിലാണ് താരം.
മഞ്ജു വാര്യർ മമ്മൂട്ടിയുടെ നായികയായി ആദ്യമായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നിഖിലാ വിമൽ, സാനിയാ ഇയ്യപ്പൻ, ശ്രീനാഥ് ഭാസി, രാക്ഷസൻ ഫെയിം ബേബി മോണിക്ക, ജഗദീഷ്, രമേഷ് പിഷാരടി, ശിവദാസ് കണ്ണൂർ, ശിവജി ഗുരുവായൂർ, ദിനേശ് പണിക്കർ, മധുപാൽ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
Read Also: ’96 തെലുങ്കിലും; ജാനുവായി സാമന്ത; റാമായി ഷർവാനന്ദ്; ടീസർ പുറത്ത്
ചിത്രത്തിന്റെ കഥയും സംവിധാനവും ജോഫിൻ ടി ചാക്കോയാണ് നിര്‍വഹിക്കുന്നത്. ബി ഉണ്ണികൃഷ്ണനും വിഎൻ ബാബുവും ആന്റോ ജോസഫിനൊപ്പം ചിത്രം നിർമിക്കുന്നു. ഡിഒപി- അഖിൽ ജോർജ്, തിരക്കഥയും സംഭാഷണവും- ദീപു പ്രദീപ്, ശ്യാം മേനോൻ. സംഗീതം- രാഹുൽ രാജ്, എഡിറ്റിംഗ്- ഷമീർ മുഹമ്മദ്.
the priest, first look poster, mammooty
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here