’96 തെലുങ്കിലും; ജാനുവായി സാമന്ത; റാമായി ഷർവാനന്ദ്; ടീസർ പുറത്ത്
തൃഷയും വിജയ് സേതുപതിയും മത്സരിച്ചഭിനയിച്ച സൂപ്പർ ഹിറ്റ് തമിഴ് ചിത്രം ’96ന്റെ തെലുങ്ക് പതിപ്പ് ടീസർ പുറത്ത്. ജാനുവായി സാമന്തയും റാമായി ഷർവാനന്ദുമാണ് വെള്ളിത്തിരയിലെത്തുക. കുട്ടി ജാനുവായി, തമിഴിലും അതേ കാലഘട്ടത്തെ അവതരിപ്പിച്ച ഗൗരി കിഷനും ചിത്രത്തിലുണ്ട്.
Read Also: അങ്കമാലി ഡയറീസിലെ ‘തീയാമ്മ’ക്ക് ചുവട് വച്ച് മമ്മൂട്ടി: ഷൈലോക്കിന്റെ പുതിയ ടീസർ കാണാം
സിനിമയിലെ നായികയുടെ പേരായ ‘ജാനു’ തന്നെയാണ് ചിത്രത്തിനും ഇട്ടിരിക്കുന്നത്. തമിഴിൽ ചിത്രമൊരുക്കിയ സി പ്രേം കുമാറാണ് തെലുങ്ക് പതിപ്പിന്‍റെയും സംവിധാനം. ഗോവിന്ദ് വസന്ത തന്നെയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
തമിഴ് പതിപ്പിലെ പാട്ടുകളെല്ലാം സൂപ്പർ ഹിറ്റായിരുന്നു. ചിത്രത്തിന്റെ കന്നഡ പതിപ്പ് കഴിഞ്ഞ വർഷമാണിറങ്ങിയത്. ’99 എന്ന പേരിലിറങ്ങിയ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് മലയാളി താരം ഭാവനയും കന്നഡ സൂപ്പർ സ്റ്റാർ ഗണേഷുമായിരുന്നു.
jaanu teaser, ’96 remake, sharwanand, samantha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here