ടോപ് സിംഗർ ഓഡിഷൻ തുടരുന്നു

പാട്ടിനൊപ്പം കൂട്ടുകൂടിയ കുരുന്നു പ്രതിഭകളുടെ റിയാലിറ്റി ഷോ ആയ ഫ്‌ളവേഴ്‌സ് ടോപ് സിംഗർ രണ്ടാം സീസണിന്റെ ഓഡിഷൻ തുടരുന്നു. ടെലിവിഷൻ റിയാലിറ്റി ഷോകളിലെ ടോപ് സ്റ്റാറായി മാറിയ, ഫ്‌ളവേഴ്‌സ് ടോപ് സിംഗർ രണ്ടാം സീസണിന് അഭൂതപൂർവ്വമായ വരവേൽപ്പാണ് ഓഡിഷൻ വേദികളിൽ നിന്ന് ലഭിക്കുന്നത്. ഇൻസൈറ്റ് മീഡിയാ സിറ്റിയുടെ തിരുവനന്തപുരം റീജണൽ ഓഫീസിൽ ഇന്നലെ ആരംഭിച്ച ഓഡിഷൻ ഇന്ന് തിരുവനന്തപുരത്തും, തൃശൂരും, കോഴിക്കോടുമായി തുടർന്നു.
തിരുവനന്തപുരത്തിന് പുറമെ തൃശൂരിൽ ഹോട്ടൽ എലൈറ്റ് ഇന്റർനാഷണലിലും, കോഴിക്കോട്ട് ഹോട്ടൽ മഹാറാണിയിലും ഓഡിഷനിൽ പങ്കെടുക്കാൻ ആയിരത്തിലധികം കുരുന്ന് ഗായകരെത്തി. സ്‌പോട്ട് രജിസ്‌ട്രേഷനും സൗകര്യം ഒരുക്കിയിരുന്നു. ക്ലാസിക്കൽ , മെലഡി, ഫാസ്റ്റ് നമ്പർ എന്നിങ്ങനെ സംഗീതത്തിന്റെ വിവിധ ഭാവങ്ങളിൽ കുരുന്നുകൾ തകർത്ത് പാടി.
Read Also : പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധത്തിന് പിന്തുണ; ഹിന്ദി നടന് ടെലിവിഷൻ ഷോയിൽ നിന്ന് വിലക്ക്
19 ന് കണ്ണൂർ ,പാലക്കാട്, കൊച്ചി എന്നിവിടങ്ങളിലും 26 ന് കൊല്ലം, കോട്ടയം ,കാസർകോഡ് എന്നിവിടങ്ങളിലും ഓഡിഷൻ നടക്കും . ടോപ് സിംഗർ ഒന്നാം സീസണിലെ എല്ലാ കുരുന്നുകൾക്കും 20 ലക്ഷം രൂപവീതം സ്‌കോളർഷിപ്പ് നൽകിയിരുന്നു.
Story Highlights- Top Singer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here