Advertisement

സംസ്ഥാനത്തെ റോഡ് അപകടങ്ങൾ പകുതിയായി കുറയ്ക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി

January 13, 2020
0 minutes Read

സംസ്ഥാനത്ത് റോഡപകടങ്ങൾ പകുതിയായി കുറയ്ക്കുക എന്നതാണ് സർക്കാർ ഈ വർഷം ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗതാഗത നിയമങ്ങളും നിർദേശങ്ങളും ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടികളുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയ റോഡ് സുരക്ഷാ വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂരിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

റോഡപകടങ്ങളും അത് കാരണമുള്ള മരണ നിരക്കും വർധിച്ച സാഹചര്യത്തിൽ ബോധവത്കരണവും പ്രതിരോധ മാർഗങ്ങളും ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടാണ് മുപ്പത്തൊന്നാമത് ദേശീയ റോഡ് സുരക്ഷാ വാരാചരണത്തിന് തുടക്കമായത്. ഒരു വർഷം ശരാശരി നാൽപ്പതിനായിരം അപകടങ്ങളിലായി നാലായിരത്തോളം പേർ കേരളത്തിൽ മരിക്കുന്നുണ്ടെന്നാണ് കണക്ക്. ഇതിനെ ഗൗരവമായാണ് കാണുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ജാഗ്രത പുലർത്തിയാൽ ഒഴിവാക്കാൻ കഴിയുന്നതാണ് ഒട്ടുമിക്ക അപകടങ്ങളും. ഈ വർഷം അപകടങ്ങൾ പകുതിയായി കുറയ്ക്കുക എന്നതാണ് സർക്കാറിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗതാഗത നിയമങ്ങളും നിർദേശങ്ങളും ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി.

രാത്രി യാത്രകളിൽ ഡ്രൈവർമാർക്ക് ഉറക്കം വരുന്നത് ഒഴിവാക്കാൻ പാതയോരങ്ങളിൽ ചായയോ കാപ്പിയോ കുടിക്കാൻ സൗകര്യം ഒരുക്കുന്ന കാര്യം സർക്കാർ പരിഗണനയിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മോട്ടോർ വാഹന വകുപ്പിന്റെ ഇന്റർ സെപ്റ്റർ വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് മുഖ്യമന്ത്രി നിർവഹിച്ചു. ദേശീയ റോഡ് സുരക്ഷാ വാരാചരണത്തിന് സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement