വിമാനം വൈകിയാൽ വിഷമിക്കേണ്ട; എയർപോർട്ടിൽ നിന്നും സൗജന്യ ഭക്ഷണം ലഭിക്കും

എയർപോർട്ടിൽ വിമാനം വൈകുന്നതും ഏതെങ്കിലും കാരണത്താൽ വിമാനം മിസ് ആകുന്നതും കുറച്ചൊന്നുമല്ല യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നത്. യാത്രക്കിടയിൽ എയർപോർട്ടിൽ അധികമായി ചെലവഴിക്കുമ്പോൾ കാത്തിരിക്കുന്ന യത്രക്കാർക്ക് വലിയ തുക നൽകി ഭക്ഷണം എയർപോർട്ടിൽ നിന്നും വാങ്ങേണ്ട അവസ്ഥയും ഉണ്ടാകാറുണ്ട്. എന്നാൽ ഇനി മുതൽ വിമാനം വൈകുന്ന മുറയ്ക്ക് കാശ് മുടക്കി ഭക്ഷണം കഴിക്കണ്ട… വ്യോമയാനമന്ത്രാലയം പുറത്തിറക്കിയ പാസഞ്ചർ ചാർട്ടർ ഉപയോഗിച്ച് യാത്രികർക്ക് സൗജന്യമായി ഭക്ഷണം കഴിക്കാം.
അതേസമയം, എല്ലാ യാത്രക്കാർക്കും ഈ സേവനം ഉപയോഗിക്കാൻ കഴിയില്ല. കൃത്യ സമയത്ത് ചെക്ക് ഇൻ ചെയ്ത് കാത്തിരിക്കുന്ന യാത്രക്കാരുടെ വിമാനം 2 മണിക്കൂറിലധികം വൈകിയാൽ സൗജന്യ ഭക്ഷണം ലഭിക്കും. ബ്ലോക്ക് ടൈം ഉൾപ്പെടെ രണ്ടര മണിക്കൂറിലധികം വിമാനം വൈകിയാലും ഈ ഓഫർ യാത്രക്കാർക്ക് ലഭിക്കുന്നതാണ്. ആഭ്യന്തര വിമാന സർവീസുകൾ 3 മണിക്കൂറിലധികം വൈകിയാൽ, ഈ യാത്രക്കാർക്കും ഈ ഭക്ഷണ സേവനം ലഭ്യമാകും. നാല് മണിക്കൂറിലധികം വൈകിയാലും ഈ സേവനം ഉപയഗിക്കാവുന്നതാണ്.
ഇതിനായി യാത്രക്കാർ ചെയ്യേണ്ടത് ഇത്രമാത്രം
ടിക്കറ്റ് ബുക്ക് ചെയ്ത എയർലൈൻ കൗണ്ടർ സന്ദർശിക്കുക ശേഷം കൈയിലുള്ള ടിക്കറ്റ് കാണിച്ച് വിമാനം വൈകുന്ന വിവരം കൗണ്ടറിലുള്ളവരെ അറിയിക്കുക. തുടർന്ന് ചാർട്ടറിൽ ഉൾപ്പെടുത്തിയത് പ്രകാരമുള്ള സൗജന്യ ഭക്ഷണം ആവശ്യപ്പെടുക. വൗച്ചർ ലഭിക്കുന്നത് പ്രകാരം ഭക്ഷണം സ്വന്തമാക്കാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here