ഭരണഘടനയുടെ പ്രവർത്തനം പരിശോധിക്കണം; തുറന്ന കത്തുമായി ജെ ചെലമേശ്വർ ഉൾപ്പെടെ എട്ട് പ്രമുഖർ

ജനങ്ങൾക്ക് തുറന്ന കത്തുമായി മുൻ സുപ്രിംകോടതി ജഡ്ജി ഉൾപ്പെടെ എട്ട് പ്രമുഖർ. ഭരണഘടനയുടെ പ്രവർത്തനം സംബന്ധിച്ച് പുനഃരാലോചനയും പരിശോധനയും വേണമെന്ന് ഇവർ ആവശ്യപ്പെട്ടു.
ചെലമേശ്വറിനെ കൂടാതെ മുൻ ചീഫ് ഇലക്ഷൻ കമ്മീഷണർ എസ് വൈ ഖുറേഷി, മുൻ സിനിമാ താരം ഷർമിളാ ടാഗോർ, കരസേനാ മുൻ കമാൻഡർ ലഫ്. ജനറൽ ഹർചരൻജിത് സിംഗ് പനാംഗ്, ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ, കർണാടക സംഗീതജ്ഞൻ ടി എം കൃഷ്ണ, യുജിസി മുൻ ചെയർമാൻ സുഖ്‌ദേവ് തോറാട്ട്, പ്ലാനിംഗ് കമ്മീഷൻ മുൻ അംഗം സയ്ദാ ഹമീദ് എന്നിവരാണ് തുറന്ന കത്തെഴുതിയത്.
റിപ്പബ്ലികിന്റെ എഴുപതാം വാർഷികത്തിന് മുന്നോടിയായാണ് ഭരണഘടനയുടെ സംരക്ഷണം ആവശ്യപ്പെട്ട് പ്രമുഖർ രംഗത്തെത്തിയിരിക്കുന്നത്.
story highlights- adoor gopalakrishnan, jasti chelameswar, sharmila tagore, constitution
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here