Advertisement

എച്ച്‌വൺ എൻവൺ; അവധി നൽകിയ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്ന് പ്രവർത്തനം ആരംഭിച്ചു

January 13, 2020
1 minute Read

എച്ച്‌വൺ എൻവൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ അവധി നൽകിയ കാരശ്ശേരി പഞ്ചായത്തിലെയും മുക്കം നഗരസഭയിലെയും മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്ന് തുറന്ന് പ്രവർത്തനം ആരംഭിച്ചു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും അധ്യാപകരുടേയും പ്രത്യേക യോഗം ചേർന്നതിന് ശേഷമാണ് സ്കൂളുകൾ ആരംഭിച്ചത്

കാരശ്ശേരി പഞ്ചായത്തിലെ എല്ലാ സ്കൂളുകളിലും ഡിഎംഓയുടെ നിർദ്ദേശപ്രകാരം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും അധ്യാപകരുടെ പ്രത്യേക യോഗം ചേർന്നിരുന്നു. ഇതിനു ശേഷമാണ് സ്കൂളുകൾ പ്രവർത്തനം ആരംഭിച്ചത്. സ്കൂളുകളിൽ എത്തിയ കുട്ടികൾക്ക് ബോധവൽക്കരണവും നൽകി. പനി പടർന്നു പിടിച്ച ആനയാംകുന്ന് ഹയർസെക്കൻഡറി സ്കൂളിൽ ഹാജർനില ഇന്ന് 30 ശതമാനത്തോളം കുറവാണ് .

ഇന്ന് ക്ലാസിൽ വന്ന മുപ്പതിലധികം കുട്ടികൾക്ക് പനി ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് കാരശ്ശേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറുടെ നേതൃത്വത്തിൽ സ്കൂളിൽ പരിശോധന നടത്തി ഇതിൽ പനിയുള്ള കുട്ടികളെ അവരുടെ വീടുകളിലേക്ക് തിരിച്ചയച്ചു. എച്ച് വൺ എൻ വൺ സ്വീകരിച്ചതിനുശേഷം മുക്കം സി എച്ച് സി യിൽ ആരംഭിച്ച കോൾ സെൻറർ പതിനാറാം തീയതി വരെ തുടരും. കാരശ്ശേരി പഞ്ചായത്തിലെ വാർഡ് മെമ്പർ മാരുടെയും ആശാവർക്കർ മാരുടെയും മറ്റ് സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിൽ വീടുകൾ കയറിയുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

Story Highlights: H1 N1

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top