Advertisement

‘നാട് കൂടെയുണ്ട്’; പൗരത്വ നിയമ ഭേദഗതിക്കെതിരെ മന്ത്രി കെ ടി ജലീലിന്റെ ലോങ് മാർച്ച്

January 13, 2020
0 minutes Read

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധവുമായി മന്ത്രി കെ ടി ജലീലിന്റെ ലോങ് മാർച്ച്. നാട് കൂടെയുണ്ടെന്ന മുദ്രാവാക്യവുമായി മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലൂടെ കാൽ നടയായാണ് ലോങ് മാർച്ച് സംഘടിപ്പിച്ചത്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ കാൽ നടയാത്ര നടത്തിയാണ് മന്ത്രി കെ ടി ജലീലിന്റെ പ്രതിഷേധം. പത്തു കിലോമീറ്റർ കാൽ നടയായുള്ള ലോങ് മാർച്ച് തവനൂർ വട്ടംകുളത്ത് നിന്നാണ് ആരംഭിച്ചത്. രണ്ട് ദിവസങ്ങളിലായി തവനൂർ മണ്ഡലത്തിൽ വിവിധ സ്ഥലങ്ങളിൽ റാലി കടന്നുപോകും. ഏറ്റവും വേഗതയിൽ രേഖാചിത്രങ്ങൾ വരച്ച് ലോക റെക്കോർഡിട്ട അഡ്വ. ജിതേഷ്ജി തത്സമയ ചിത്ര രചനയിലൂടെ പരിപാടി ഉദ്ഘാടനം ചെയ്തു.

ശബരിമല മാളികപ്പുറം മുൻ മേൽശാന്തി മനോജ് എമ്പ്രാന്തിരി, ഗായകൻ എടപ്പാൾ വിശ്വൻ, ചിത്രകാരൻ ഉദയൻ എടപ്പാൾ തുടങ്ങി നിരവധി പേർ ലോങ് മാർച്ചിൽ അണിചേർന്നു. കഴിഞ്ഞ ദിവസം ആരംഭിച്ച റാലി ഇന്ന് വീണ്ടും മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലൂടെ തുടരും. വിവിധ ജനപ്രതിനിധികൾക്കൊപ്പം ബഹുജനങ്ങളും മാർച്ചിൽ പങ്കെടുക്കുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top