മനിലയിൽ അഗ്നിപർവത സ്‌ഫോടന മുന്നറിയിപ്പ്; 8000 പേരെ പ്രദേശത്തു നിന്ന് മാറ്റി

ഫിലിപ്പൈൻസിന്റെ തലസ്ഥാന നഗരിയായ മനിലയിൽ അഗ്നിപർവത സ്‌ഫോടന മുന്നറിയിപ്പ്. ഇന്നു രാവിലെ അഗ്‌നിപർവതത്തിൽ നിന്ന് ലാവ പ്രവഹിച്ചതിനെ തുടർന്ന് 8000 പേരെ പ്രദേശത്തു നിന്ന് മാറ്റി. ഇന്നലെ അഗ്‌നിപർവതത്തിൽ നിന്ന് പുകയും ചാരവും വമിച്ചിരുന്നു.
ഇന്ന് രാവിലെ ഫിലിപ്പൈൻസിന്റെ തലസ്ഥാനമായ മനിലയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന താൽ അഗ്‌നിപർവതത്തിൽ നിന്ന് പുറത്തുവന്ന ലാവ പുതിയൊരു അഗ്‌നിപർവത സ്‌ഫോടനത്തിന്റെ മുന്നറിയിപ്പായിരിക്കാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. സ്‌ഫോടന മുന്നറിയിപ്പിനെ തുടർന്ന് എണ്ണായിരത്തോളം പേരെ പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചു.
ഇന്നലെ അഗ്‌നിപർവതത്തിൽ നിന്ന് 15 കിലോമീറ്റർ ഉയത്തിലേക്ക് പുകയും ചാരവും വമിച്ചതായി ദേശീയ ദുരന്തനിവാരണ വകുപ്പ് അറിയിച്ചു. അപകട മുന്നറിയിപ്പിനെ തുടർന്ന് മനില അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള 286 വിമാന സർവീസുകൾ റദ്ദാക്കി. മനിലയിൽ നിന്ന് 70 കിലോമീറ്റർ തെക്കു മാറി ഒരു തടാകത്തിന് മധ്യേ സ്ഥിതി ചെയ്യുന്ന താൽ അഗ്‌നിപർവതം ലോകത്തിലെ തന്നെ സജീവമായ അഗ്‌നിപർവതങ്ങളിൽ ഏറ്റവും ചെറുതാണ്. സ്‌ഫോടന മുന്നറിയിപ്പിന് പുറമേ തടാകത്തിൽ സുനാമി ഉണ്ടാകാനുള്ള സാധ്യതയും അധികൃതർ ചൂണ്ടിക്കാട്ടുന്നുണ്ട്. ചെറുതും ഏറ്റവും അപകടകരമായതും എന്നാണ് താൽ അഗ്‌നിപർവതത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോൾക്കനോളജി ആൻഡ് സീസ്‌മോളജി മേധാവി റിനാറ്റോ സോളിഡം വിശേഷിപ്പിച്ചത്. കഴിഞ്ഞ അഞ്ചു നൂറ്റാണ്ടിനിടെ താൽ അഗ്‌നിപർവതം പൊട്ടിത്തെറിച്ചത് 30 ലധികം തവണയാണ്. ഏറ്റവുമൊടുവിൽ പൊട്ടിത്തെറിച്ചത് 1977 ലും.
story highlights- volcano, manila, Philippine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here