മരട് ഫ്ലാറ്റ് കേസ്; സിപിഎം നേതാവ് കെഎ ദേവസ്യയെ ഉടന്‍ ചോദ്യം ചെയ്യും

മരട് ഫ്ലാറ്റ് കേസില്‍ സിപിഎം നേതാവ് കെ.എ.ദേവസ്യയെ ഉടന്‍ ചോദ്യം ചെയ്യും. ദേവസ്യക്കെതിരെ ശക്തമായ തെളിവുകള്‍ ഉള്ളതായി ക്രൈംബ്രാഞ്ച് വ്യക്തമാക്കി. അതേസമയം മുന്‍ സിപിഎം പഞ്ചായത്തംഗങ്ങളുടെ രഹസ്യമൊഴി രേഖപ്പെടുത്താനും ക്രൈംബ്രാഞ്ച് തീരുമാനിച്ചു.
മരട് ഫ്ലാറ്റ് പൊളിക്കല്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെ ക്രൈംബ്രാഞ്ച് നടപടികളും അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ഫ്ലാറ്റ് കേസില്‍ സിപിഎം നേതാവ് കെഎ ദേവസ്യയെ ഉടന്‍ ചോദ്യം ചെയ്യും. ദേവസ്യക്കെതിരെ ശക്തമായ തെളിവുകള്‍ ഉള്ളതായി ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റിലേക്ക് കടക്കാനും അന്വേഷണസംഘം ആലോചിക്കുന്നുണ്ട്.
അതേസമയം മുന്‍ സിപിഎം പഞ്ചായത്തംഗങ്ങളുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്. ഇവരെ നേരത്തെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. ഈ മാസം അവസാനത്തോടെയാണ് മൊഴി രേഖപ്പെടുത്തുക. കോണ്‍ഗ്രസിന്റെ മുന്‍ പഞ്ചായത്തംഗങ്ങളുടെ രഹസ്യ മൊഴി മുന്‍പ് രേഖപ്പെടുത്തിയതാണ്. കേസില്‍ നേരത്തെ അറസ്റ്റിലായ ഉദ്യോഗസ്ഥരും ഫ്ലാറ്റുടമകളും നിലവില്‍ ജാമ്യത്തിലാണ്.
അതേ സമയം, കായലിൽ വീണ അവശിഷ്ടങ്ങൾ അടക്കം ഉടൻ നീക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു. നാല് ആഴ്ചയ്ക്ക് ശേഷമാണ് കേസിൽ തുടർ ഉത്തരവ് പുറപ്പെടുവിക്കുക. തീരദേശ നിയമം ലംഘിക്കുന്നവർക്ക് മരട് പാഠമാകണമെന്ന് സുപ്രീംകോടതി മുന്നറിയിപ്പ് നൽകിയിരുന്നു.
നഷ്ടപരിഹാരം ലഭിക്കാൻ സിവിൽ കോടതിയെ സമീപിക്കുമ്പോൾ ഉണ്ടാകുന്ന ഭീമമായ കോടതി ഫീസിൽ ഇളവിനായി ഉത്തരവ് നല്കാമെന്നും, നഷ്ടപരിഹാരത്തിൽ പരാതി ഉള്ളവർക്ക് അപേക്ഷ നല്കാം എന്നും കോടതി വ്യക്തമാക്കി. എന്നാൽ കണ്ട് കെട്ടിയ സ്വത്ത് വിറ്റ് നഷ്ടപരിഹാരം അടയ്ക്കാൻ അനുവദിക്കണം എന്ന ജെയിൻ ഹൌസിംഗിൻ്റെ ആവശ്യം കോടതി നിരാകരിച്ചു.
Story Highlights: Maradu Flat Demolition
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here