Advertisement

രാജ്യത്ത് ഏറ്റവും കൂടുതൽ ഫാസ്ടാഗ് വിതരണം ചെയ്തത് പേടിഎം പേയ്മെന്റ്

January 13, 2020
Google News 0 minutes Read

ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായുള്ള  ഫാസ്ടാഗ്  ഏറ്റവും കൂടുതൽ വിതരണം ചെയ്തത് പേടിഎം പേയ്മെന്റ് ബാങ്ക് വഴിയെന്ന് അധികൃതർ. 30 ലക്ഷം ഫാസ്ടാഗുകളാണ് ഇതുവരെ പേടിഎം പേയ്മെന്റ് വിതരണം ചെയ്തിട്ടുള്ളത്.

2020 മാർച്ചോടെ 50 ലക്ഷംപേർക്ക് ഫാസ്ടാഗ് നൽകുകയാണ് പേടിഎമ്മിന്റെ ലക്ഷ്യം.
വാലറ്റിൽ നിന്ന് നേരിട്ട് പണംനൽകുന്ന രീതിയിലാണ് ഫാസ്ടാഗ് ക്രമീകരിച്ചിട്ടുള്ളത്.

വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പറും സർട്ടിഫിക്കേറ്റും നൽകുന്ന പക്ഷം ജിസ്റ്റർ ചെയ്തിട്ടുള്ള വിലാസത്തിൽ സൗജന്യമായി പേടിഎം ഫാസ്ടാഗ് ലഭിക്കും. തിരക്കുള്ള ടോൾ പ്ലാസകളിൽ അതിവേഗം കടന്നുപോകാൻ കഴിയുന്ന സംവിധാനം നാഷണൽ ഹൈവേ അതോറിറ്റിയുടെ ഇലക്ട്രോണിക് ടോൾ പിരിവിന്റെ ഭാഗമായുള്ളതാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here