എൻആർസി അസമിൽ മതി; ബിഹാറിൽ നടപ്പാക്കില്ലെന്ന് നിതീഷ് കുമാർ

ബിഹാറിൽ എൻആർസി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ. എൻആർസിയുടെ പ്രസക്തി അസമിൽ മാത്രമാണെന്നും നിതീഷ് ബിഹാർ നിയമസഭയിൽ പറഞ്ഞു. പ്രധാനമന്ത്രി തന്നെ ഇത് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജ്യ വ്യാപകമായി എൻആർസി നടപ്പാക്കുന്നതിനെക്കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സൂചന നൽകിയിരുന്നു. ഇത് നിഷേധിച്ച് പ്രധാനമന്ത്രി രംഗത്തെത്തിയതോടെ അമിത് ഷാ നിലപാട് തിരുത്തി. അസമിന് പുറത്ത് ദേശീയ പൗരത്വ രജിസ്റ്റർ നടപ്പിലാക്കുന്നതിനെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്നായിരുന്നു അമിത് ഷാ പിന്നീട് പറഞ്ഞത്.
നേരത്തേ നിതീഷ് കുമാറിനൊപ്പം ഒഡിഷ മുഖ്യമന്ത്രി നവിൻ പട്‌നായിക്കും എൻആർസിക്കെതിരെ നിലപാട് സ്വീകരിച്ചിരുന്നു. ഇപ്പോൾ വീണ്ടും നിതീഷ് നിലപാട് കടുപ്പിക്കുന്നതോടെ എൻആർസി കാര്യത്തിൽ എൻഡിഎയിൽ ഭിന്നത ശക്തമാകുമെന്നാണ് സൂചന.
story highlights- bihar, nitish kumar, assam, citizenship amendment act
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here