മോദിക്കെതിരെ സംസാരിക്കുന്നവരെ ജീവനോടെ കുഴിച്ചുമൂടും; ബിജെപി നേതാവ്

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരെ സംസാരിക്കുന്നവരെ ജീവനോടെ കുഴിച്ചുമൂടുമെന്ന് ഉത്തർപ്രദേശിലെ ബിജെപി നേതാവ് രഘുരാജ് സിംഗ്. ഒരു ശതമാനം ആളുകൾ മാത്രമാണ് പൗരത്വ നിയമഭേദഗതിയെ എതിർക്കുന്നതെന്നും അവർ നമ്മുടെ നികുതിപ്പണം ഉപയോഗിച്ച് നമ്മുടെ നേതാക്കൾക്കെതിരെ മൂർദ്ദാബാദ് വിളിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​നു​മെ​തി​രേ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ മു​ഴ​ക്കു​ന്ന​വ​രെ ഞാ​ൻ ജീ​വ​നോ​ടെ കു​ഴി​ച്ചു​മൂ​ടും. ഒ​രു ശ​ത​മാ​നം ആ​ളു​ക​ൾ മാ​ത്ര​മാ​ണ് പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​യെ എ​തി​ർ​ക്കു​ന്ന​ത്. അ​വ​ർ ഇ​ന്ത്യ​യി​ൽ താ​മ​സി​ച്ച്, ന​മ്മു​ടെ നി​കു​തി​പ്പ​ണം ഉപയോഗിച്ച്, ന​മ്മു​ടെ നേ​താ​ക്ക​ൾ​ക്കെ​തി​രേ മൂ​ർ​ദ്ദാ​ബാ​ദ് വി​ളി​ക്കുകയാണ്. ഈ ​രാ​ജ്യം എ​ല്ലാവർക്കും വേ​ണ്ടി​യു​ള്ള​താ​ണ്. എ​ന്നാ​ൽ, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​നു​മെ​തിരെ മുഴക്കുന്ന മു​ദ്രാ​വാ​ക്യ​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല”- രഘുരാജ് സിംഗ് പ​റ​ഞ്ഞു.

മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെതിരെയും മന്ത്രി ചില പരാമർശങ്ങൾ നടത്തി. നെഹ്റുവിൻ്റെ ജാതി ഏതായിരുന്നു എന്ന് ചോദിച്ച അദേഹം നിയമഭേദഗതിക്കെതിരെ പ്രതിഷേധം നടത്തുന്ന സർവകലാശാല വിദ്യാർത്ഥികൾക്കെതിരെയും രംഗത്തെത്തി.

അതേ സമയം, ബിജെപി ഇദ്ദേഹത്തിൻ്റെ പ്രസ്താവന തള്ളിയിട്ടുണ്ട്. രഘുരാജ് സിംഗ് ഒരു മന്ത്രിയോയോ എംഎൽഎയോ അല്ലെന്നും പറഞ്ഞത് അദ്ദേഹത്തിൻ്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും ബിജെപി വക്താവ് ചന്ദ്രമോഹൻ പറഞ്ഞു.

Story Highlights: Narendra Modi, Yogi Adityanath, BJPനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More