ഇന്ത്യ – ഓസ്‌ട്രേലിയ ഏകദിന പരമ്പര: ഓസ്‌ട്രേലിയക്ക് 256 റണ്‍സ് വിജയലക്ഷ്യം

ഇന്ത്യ – ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയക്ക് 256 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടിയ ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. 49.1 ഓവറില്‍ 255 റണ്‍സിന് ഇന്ത്യ പുറത്താവുകയായിരുന്നു.

ശിഖര്‍ ധവാനാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 91 പന്തില്‍ 74 റണ്‍സാണ് ശിഖര്‍ ധവാന്‍ നേടിയത്. രോഹിത് ശര്‍മ 10, കെ എല്‍ രാഹുല്‍ 47, വിരാട് കോലി 16, ശ്രേയസ് അയ്യര്‍ 4, റിഷഭ് പന്ത് 28, രവീന്ദ്ര ജഡേജ 25, ശാര്‍ദുല്‍ ഠാക്കൂര്‍ 13, മുഹമ്മദ് ഷമി 10, കുല്‍ദീപ് യാദവ് 17 എന്നിങ്ങനെ റണ്‍സുകള്‍ നേടി. ഓസീസിനായി മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്നും പാറ്റ് കമിന്‍സ്, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍ എന്നിവര്‍ രണ്ടും വിക്കറ്റുകള്‍ വീതം നേടി.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More