Advertisement

‘ഓർമയില്ലേ ഗുജറാത്ത്’; കുറ്റ്യാടിയിൽ നടന്ന പൗരത്വ വിശദീകരണ ജാഥയിൽ പ്രകോപന മുദ്രാവാക്യങ്ങളുമായി ബിജെപി: വീഡിയോ

January 14, 2020
Google News 3 minutes Read

പൗരത്വ നിയമഭേദഗതിക്കെതിരെ രാജ്യത്തുടനീളം പ്രതിഷേധങ്ങൾ നടക്കുകയാണ്. ഇതിനെ കൗണ്ടർ ചെയ്യാൻ ബിജെപിയുടെ നേതൃത്വത്തിൽ പൗരത്വ വിശദീകരണ യോഗങ്ങളും ജാഥകളും നടക്കുന്നുണ്ട്. കേരളത്തിൽ ബിജെപിയുടെ ഇത്തരം നീക്കങ്ങളെയൊക്കെ നാട്ടുകാർ പ്രതിരോധിക്കുകയാണ്. വീട് കയറിയുള്ള ബോധവത്കരണത്തോട് മുഖം തിരിച്ച കേരള ജനത പൗരത്വ വിശദീകരണ യോഗങ്ങളോട് കടകൾ അടച്ചാണ് പ്രതിഷേധിച്ചത്. ആലപ്പുഴയിലെ വളഞ്ഞ വഴിയിൽ ആദ്യമായി നടപ്പാക്കിയ ഈ സമരമാർഗം പിന്നീട് കോഴിക്കോറ്റ് കുറ്റ്യാടിയിലെ ജനതയും പിന്തുടർന്നു. ഇതിനു പിന്നാലെ പൗരത്വ വിശദീകരണ ജാഥ നടത്തിയ ബിജെപി പ്രകോപനപരമായ മുദ്രാവാക്യങ്ങളാണ് മുഴക്കിയത്.

കടകളടച്ച് തെരുവു ശൂന്യമായതോടെ ബിജെപിയുടെ പൗരത്വ വിശദീകരണ യോഗം പാളി. ബിജെപി നേതാവ് എംടി രമേശായിരുന്നു പരിപാടിയില്‍ പങ്കെടുക്കേണ്ടിയിരുന്നത്. തുടർന്ന് സംസ്ഥാനത്തിൻ്റെ മറ്റു ഭാഗങ്ങളിൽ നിന്ന് പ്രവർത്തകരെ എത്തിച്ച് ജാഥ നടത്തുകയായിരുന്നു എന്ന് ആരോപണം ഉയരുന്നുണ്ട്. ജാഥയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

‘ഓർത്ത് കളിച്ചോ ചെറ്റകളെ, ഇറങ്ങി വാടാ പട്ടികളെ, തന്തയില്ലാ പട്ടികളെ, ഒറ്റ തന്ത ജനിപ്പിച്ചെങ്കിൽ, ഉമ്മ പാല് കുടിച്ചെങ്കിൽ, ഇറങ്ങി വാടാ പട്ടികളെ, ഇറങ്ങി വാടാ ചെറ്റകളെ, ഓർമയില്ലേ ഗുജറാത്ത്, ഓർത്ത് കളിച്ചോ ചെറ്റകളെ’ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ജാഥയിൽ മുഴങ്ങിക്കേൾക്കുന്നത്. വഴിയുടെ ഇരു വശങ്ങളിലും ആളുകൾ ജാഥ നോക്കി നിൽക്കുന്നതും വീഡിയോയിൽ കാണാം.

അതേ സമയം, കേരളം പൗരത്വ നിയമഭേദഗതിക്കെതിരെ സുപ്രിം കോടതിയെ സമീപിച്ചിട്ടുണ്ട്. നിയമം ഭരണഘടനാ വിരുദ്ധമാണെന്നും ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണെന്നും കേരളം ഹർജിയിൽ പറയുന്നു. നിയമഭേദഗതിക്കെതിരെ കോടതിയെ സമീപിക്കുന്ന ആദ്യ സംസ്ഥാനവും കേർളം തന്നെയാണ്. ജനുവരി 22നാണ് പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രിംകോടതി പരിഗണിക്കുന്നത്. അന്ന് കേരളത്തിന്റെ ഹർജിയും സുപ്രിംകോടതി പരിഗണിക്കും.

Story Highlights: CAA, NRC, BJP

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here