Advertisement

മഞ്ഞളിൽ നിന്ന് ക്യാൻസറിനുള്ള മരുന്ന്; ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് യുഎസ് പേറ്റന്റ്

January 14, 2020
Google News 1 minute Read

മഞ്ഞളില്‍ നിന്നും വേര്‍തിരിക്കുന്ന കുര്‍ക്കുമിന്‍ ഉപയോഗിച്ചുള്ള കാന്‍സര്‍ ചികിത്സയ്ക്ക് തിരുവനന്തരപുരം ശ്രീചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് യുഎസ് പേറ്റന്റ്. കാന്‍സര്‍ ബാധിച്ച കോശങ്ങള്‍ നീക്കം ചെയ്ത ശേഷം സമീപ കോശങ്ങളിലേക്ക് പടരാതിരിക്കാനുള്ള കുര്‍ക്കുമിന്‍ വേഫര്‍ സാങ്കേതികവിദ്യയ്ക്കാണ് പേറ്റന്റ്. ഡോ ലിസി കൃഷ്ണന്റെ നേതൃത്വത്തിലാണ് ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചത്.

മഞ്ഞളില്‍ നിന്നു വേര്‍തിരിച്ചെടുക്കുന്ന കുര്‍ക്കുമിന്‍ കാന്‍സറിനെ പ്രതിരോധിക്കുമെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ശ്രീചിത്രയും ഐസിഎംആറും സംയുക്തമായി നടത്തിയ പഠനത്തിലാണ് കുര്‍ക്കുമിന്‍ ഉപയോഗിച്ചുള്ള പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്. അര്‍ബുദ ചികില്‍സയില്‍ ശസ്ത്രിക്രിയക്കുശേഷം കുര്‍ക്കുമിന്‍ വേഫറെന്ന പുതിയ രീതി പ്രയോഗിക്കാം. കുര്‍ക്കുമിനെ കാന്‍സര്‍ ബാധിക്കാത്ത കോശങ്ങളിലേക്ക് എത്തിക്കാന്‍ സഹായിക്കുന്നതാണ് രീതിയെന്ന് ശ്രീചിത്ര ഡയറക്ടര്‍ ഡോ ആശ കിഷോര്‍ പറഞ്ഞു.

നിയമപ്രകാരമുള്ള പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കി രണ്ടുവര്‍ഷത്തിനുള്ളില്‍ ചികില്‍സാരീതി പ്രായോഗിക തലത്തില്‍ ലഭ്യമാക്കാനാകും.

കുര്‍ക്കുമിന്‍ വേഫര്‍ സാങ്കേതികവിദ്യ വരുന്നതോടെ പാര്‍ശ്വഫലങ്ങള്‍ പൂര്‍ണമായി ഇല്ലാതാകുകയും ചികില്‍സാ ചിലവ് കുറയുകയും ചെയ്യുമെന്നാണ് കണക്കുകൂട്ടല്‍.

കഴിഞ്ഞ ഓഗസ്റ്റിൽ ശ്രീചിത്ര ക്യാൻസറിനുള്ള മരുന്ന് കണ്ടുപിടിച്ചെന്നും ആ മാസം മുതൽ മനുഷ്യരിൽ പ്രയോഗിക്കാനാവുമെന്നുമുള്ള വ്യാജ പ്രചാരണങ്ങൾ ഉയർന്നിരുന്നു. ആ സമയത്ത് ഞരമ്പിൽ നേരിട്ടു കുത്തിവയ്ക്കാവുന്ന മരുന്ന് എലികൾ ഉൾപ്പെടെയുള്ള മൃഗങ്ങളിൽ പരീക്ഷിച്ചു വിജയിക്കുകയും ചെയ്തിരുന്നു. എന്നാൽ, അത് മനുഷ്യരിൽ പരീക്ഷിക്കാൻ ഇനിയും വർഷങ്ങൾ കഴിയണമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് തന്നെ വ്യക്തമാക്കിയിരുന്നു.

Story Highlights: Cancer, Sree Chitra Institute

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here