പൗരത്വ നിയമ ഭേദഗതിക്കെതിരെ സംയുക്ത പ്രതിഷേധത്തിനില്ല; നിലപാട് മാറ്റി രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും

നിലപാട് മാറ്റി രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും. പൗരത്വ നിയമത്തിനെതിരെ സംയുക്ത പ്രതിഷേധത്തിന് ഇല്ലെന്ന് ഇരു നേതാക്കളും ഡൽഹിയിൽ പറഞ്ഞു. മുഖ്യമന്ത്രിയോടൊപ്പം രമേശ് ചെന്നിത്തല സമരത്തിൽ പങ്കെടുത്തതിൽ തെറ്റില്ലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചു.
പൗരത്വ നിയമത്തിനെതിരായി ഇടത് പാർട്ടികളുമായി യോജിച്ചുള്ള പ്രതിഷേധത്തിൽ തുടക്കം മുതൽ തന്നെ മുല്ലപ്പള്ളി രാമചന്ദ്രൻ വിയോജിച്ചിരുന്നു. തുടർന്ന് നേതാക്കൾ ഇരു തട്ടിലാകുകയും ചെയ്തു. ഇത് വിവാദമായതിന് പിന്നാലെയാണ് ഉമ്മൻ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും മലക്കം മറിച്ചിൽ. പൗരത്വ നിയമ ഭേദഗതിയിൽ ഇടതുപക്ഷമായി യോജിച്ച സമരത്തിന് ഇല്ലെന്ന് ഇവരും വ്യക്തമാക്കി. നേതാക്കൾക്കിടയിൽ ഭിന്നത ഉണ്ടെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും കൊള്ളാം, മുല്ലപ്പള്ളി കൊള്ളില്ലെന്ന സിപിഐഎം നിലപാട് ശരിയല്ലെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ യോജിച്ച് മുന്നോട്ട് പോകാനാകില്ലെന്ന് ശശി തരൂരും നേരത്തെ പ്രതികരിച്ചിരുന്നു.
story highlights- oommen chandy, ramesh chennithala, mullappally ramachandran, citizenship amendment act, protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here