അടിച്ച് കസറി ഫിഞ്ചും വാർണറും; ഇന്ത്യക്ക് പത്ത് വിക്കറ്റ് തോൽവി

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏക ദിനത്തിൽ ഇന്ത്യക്ക് തോൽവി. ആരോൺ ഫിഞ്ചും ഡേവിഡ് വാർണറുമാണ് ഓസ്‌ട്രേലിയയുടെ വിജയ ശില്പികൾ. ഇന്ത്യ നേടിയ 255 റൺ ഇരുവരും ചേർന്ന് വിക്കറ്റ് നഷ്ടമാകാതെ 13.2 ഓവർ ബാക്കി നിർത്തി മറികടന്നു.

112 പന്തിൽ 17 ഫോറും മൂന്ന് സിക്‌സറുകളുമായി 128 റൺസാണ് വാർണർ അടിച്ചു കൂട്ടിയത്.
114 പന്തിൽ 13 ഫോറുകളും രണ്ട് സിക്‌സറുകളുമായി ഫിഞ്ചും മിന്നുന്ന പ്രകടനം കാഴ്ചവച്ചു. നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റിങിനിറങ്ങിയ ഇന്ത്യ 255ന് എല്ലാവരും പുറത്താകുകയായിരുന്നു. ഓപ്പണർ ശിഖർ ധവാന് (74) മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ച വെക്കാനായത്.

സ്‌കോർ ബോർഡിൽ 31 റൺസായപ്പോഴേക്കും ഇന്ത്യക്ക് രോഹിത് ശർമയെ നഷ്ടപ്പെട്ടു. പത്ത് റൺസ് മാത്രമാണ് രോഹിത് നേടിയത്. പിന്നീട് ധവാനും രാഹുലും ചേർന്ന് ഭേദപ്പെട്ട റൺസ് നേടിയെങ്കിലും വൈകാതെ ഇരുവരും ഔട്ടായി. 91 പന്തിൽ നിന്നാണ് ശിഖർ ധവാൻ 74 റൺസ് നേടിയത്. കെ.എൽ രാഹുൽ 47 റൺസടിച്ചു. വിരാട് കോലി 16 റൺസ് മാത്രമാണ് നേടിയത്. 15 പന്തിൽ 17 റൺ എടുത്ത് നിൽക്കെ അവസാന വിക്കറ്റിൽ കുൽദീപ് യാദവിനെ റൺ ഔട്ടാക്കുകയായിരുന്നു.

story highlights- David Warner, Aaron Finch, india australia odi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More