Advertisement

ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യൻ സന്ദർശനം ഉടൻ

January 14, 2020
Google News 1 minute Read

അമേരിക്കൻ പ്രസിഡന്റ് ഡോണാൾ ട്രംപ് ഉടൻ ഇന്ത്യ സന്ദർശിക്കും. ഫെബ്രുവരി രണ്ടാം വാരത്തിന് മുമ്പാകും ട്രംപിന്റെ ഇന്ത്യൻ സന്ദർശനം. കഴിഞ്ഞ മാസം ഇന്ത്യയുടെ പ്രതിരോധ മന്ത്രിയും വിദേശകാര്യമന്ത്രിയും ട്രംപിനെ വൈറ്റ് ഹൗസിലെത്തി ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു.

നവംബറിൽ നടന്ന നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിനൊടുവിൽ ഡൊണാൾഡ് ട്രംപ് മധ്യമ പ്രവർത്തകരോട് പറഞ്ഞത് ഇനി തങ്ങളെ ഒരുമിച്ച് ഇന്ത്യയിൽ കാണാം എന്നായിരുന്നു. ഈ വർഷത്തെ റിപബ്ലിക് ദിനാഘോഷത്തിൽ ട്രംപ് മുഖ്യാതിധിയാകുമെന്നാണ് സൂചന.

Read Also : ‘സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിക്കേണ്ടിയിരുന്നത് തനിക്കായിരുന്നു’; ട്രംപ്

പൗരത്വ ഭേഭഗതി അടക്കമുള്ള വിഷയങ്ങളിൽ വിദേശ രാജ്യങ്ങളുമായുള്ള ബന്ധം ഉലയുന്ന സാഹചര്യത്തിൽ ട്രംപിന്റെ വരവ് രാഷ്ട്രീയമായും എറെ ഗുണം ചെയ്യുമെന്നാണ് കേന്ദ്രസർക്കാർ വിലയിരുത്തൽ. ട്രംപിനെ ഔദ്യോഗികമായി ക്ഷണിക്കാൻ കഴിഞ്ഞ മാസം വിദേശകാര്യ പ്രതിരോധ മന്ത്രിമാർ വൈറ്റ് ഹൗസിൽ എത്തിയിരുന്നു. ഇതേ തുടർന്നാണ് ഇപ്പോൾ സന്ദർശനം തിരുമാനിക്കപ്പെട്ടത്. 2018 ൽ റിപബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കാമെന്നേറ്റിരുന്ന ട്രംപ് അവസാന നിമിഷം വ്യക്തിപരമായ അസൗകര്യങ്ങളാൽ ഇന്ത്യൻ സന്ദർശനം റദ്ദാക്കിയിരുന്നു. അമേരിക്കൻ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശനം ഇന്ത്യയ്ക്ക് മാത്രമാകില്ല ലോകത്തിനാകെ നേട്ടമാകുന്ന തിരുമാനങ്ങൾ കൊണ്ട് സമ്പന്നമാകുമെന്ന് അനൗദ്യോഗികമായി വിദേശകാര്യ വക്താക്കൾ അവകാശപ്പെട്ടു. രണ്ട് രാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാർ ട്രംപിന്റെ സാന്നിധ്യത്തിൽ യാഥാർത്ഥ്യമാകുമെന്നാണ് സൂചന. എതാനും വിഷയങ്ങളിൽ കൂടി ധാരണ ഉണ്ടായാൽ കരാർ അന്തിമ കരടിൽ എത്തുമെന്ന് വിദേശകാര്യവക്താക്കൾ വ്യക്തമാക്കി.

Story Highlights- Donald Trump

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here