കേരളത്തിൽ ലൗ ജിഹാദ് യാഥാർത്ഥ്യമെന്ന് സിറോ മലബാർ സഭ സിനഡ്

കേരളത്തിൽ ലൗ ജിഹാദ് യാഥാർത്ഥ്യമെന്ന് സിറോ മലബാർ സഭ സിനഡിന്റെ വിലയിരുത്തൽ. പ്രണയം നടിച്ച് ബ്ലാക് മെയിലിംഗ് മതപരിവർത്തനം നടക്കുന്നുണ്ട്. ഭീകരസംഘടനയായ ഐഎസിലേക്ക് റിക്രൂട്ട് ചെയ്തവരിൽ പകുതി പേരും ക്രിസ്ത്യൻ സമുദായത്തിൽ നിന്ന് മതം മാറ്റിയവരാണെന്ന് ഭീഷണിപ്പെടുത്തിയാണ് മതപരിവർത്തനം നടത്തുന്നത്. ലൗ ജിഹാദിൽ ആശങ്കയുണ്ടെന്നും പൊലീസിൽ പരാതി നൽകിയിട്ട് നടപടിയില്ലെന്നും സിറോ മലബാർ സഭ പറയുന്നു.

കഴിഞ്ഞ അഞ്ച് ദിവസമായി സിറോ മലയാർ സഭയുടെ മെത്രാൻ സിനഡ് നടക്കുകയാണ്. ഇതിനിടെയാണ് ലൗ ജിഹാദ് സംബന്ധിച്ച വിഷയം ചർച്ച ചെയ്തത്. കേരളത്തിലെ മതസൗഹാർദ്ദത്തേയും സാമൂഹിക സമാധാനത്തേയും അപകടപ്പെടുത്തുന്ന രീതീയിൽ ലൗ ജിഹാദ് കേരളത്തിൽ വളർന്നു വരുന്നത് ആശങ്കപ്പെടുത്തുന്നതായി സിനഡ് വിലയിരുത്തി.

നിരവധി പെൺകുട്ടികൾ ഭീകര പ്രവർത്തനത്തിന് ഉപയോഗിക്കപ്പെടുന്നുണ്ട്. കേരളത്തിൽ ക്രിസ്ത്യൻ പെൺകുട്ടികളെ ലക്ഷ്യംവച്ച് ആസൂത്രിതമായി ലൗ ജിഹാദ് നടക്കുകയാണ്. ക്രിസ്ത്യൻ പെൺകുട്ടികൾ വേട്ടയാടപ്പെടുകയാണ്. പ്രണയം നടിച്ച് പെൺകുട്ടികളെ പീഡനത്തിനിരയാക്കുകയും പിന്നീട് അവരെ ഭീഷണിപ്പെടുത്തിയുമാണ് മത പരിവർത്തനം നടത്തുന്നതെന്നും സിനഡ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം കൊച്ചിയിൽ പ്രണയക്കിരുക്കിൽപ്പെട്ട് പെൺകുട്ടിക്ക് ജീവൻ നഷ്ടപ്പെട്ട ദുരന്തം ഉൾപ്പടെ ചൂണ്ടിക്കാട്ടിയാണ് ഇത്തരമൊരു പരാമർശം സിറോ മലബാർ സഭ നടത്തിയിരിക്കുന്നത്. സമൂഹത്തെ ബാധിക്കുന്ന ക്രമസമാധാന പ്രശ്‌നമായി കണക്കാക്കി പൊലീസ് നടപടി സ്വീകരിക്കണമെന്നും സിനഡ് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ വ്യക്തമാക്കുന്നു.

story highlights- syro malabar sabha, love jihad‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More