ട്വീറ്റിലൂടെ പെൺകുട്ടിയുടെ നമ്പർ ചോദിച്ചു; മറുപടി നൽകിയത് പൊലീസ്; പൊതുജനത്തിന്റെ കയ്യടി നേടി ഈ മറുപടി

സമൂഹമാധ്യമങ്ങളിലൂടെ പലരീതിയിലാണ് സ്ത്രീകൾക്ക് നേരെ ആക്രമണങ്ങൾ ഉണ്ടാകുന്നത്. അശ്ലീല ചുവയിൽ സംസാരിച്ചും, ചിത്രങ്ങൾ പോസ്റ്റ് ചെയ്തും, പേരോ, നമ്പറോ ചോദിച്ച് ശല്യം ചെയ്തും സോഷ്യൽ മീഡിയ പോലും സ്ത്രീകൾക്ക് സുരക്ഷിതമല്ലാത്തയിടമാക്കി മാറ്റുകയാണ് ഒരു കൂട്ടം. അത്തരത്തിലൊരു നടപടി തടഞ്ഞ പൂനെ പൊലീസാണ് ഇന്ന് വാർത്തകളിലെ താരം.

നിധി ദോഷി എന്ന പെൺകുട്ടി ട്വിറ്ററിൽ പൂനെ പൊലീസിനെ ടാഗ് ചെയ്ത് ധനോരി പൊലീസ് സ്റ്റേഷന്റെ നമ്പർ ചോദിച്ചിരുന്നു. ഇതിന് മറുപടിയെന്നോണം ചിക്ലു എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്ന് പൂനെ പൊലീസിനെ ടാഗ് ചെയ്തുകൊണ്ട് ‘ എനിക്കവളുടെ നമ്പർ ലഭിക്കുമോ’ എന്ന് ചോദിച്ചിരുന്നു. ഇതിന് പുനെ പൊലീസ് നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയുടെ കയ്യടി നേടിയിരിക്കുന്നത്.

‘സർ, നിങ്ങൾക്ക് ആ പെൺകുട്ടിയുടെ നമ്പറിലുള്ള താത്പര്യം മനസിലാക്കാൻ നിങ്ങളുടെ നമ്പർ ഞങ്ങൾക്ക് വേണം. ഞങ്ങൾക്ക് മെസ്സേജായി തന്നാൽ മതി. നിങ്ങളുടെ സ്വകാര്യത ഞങ്ങൾ ഉറപ്പ് വരുത്തും’- ഇതായിരുന്നു പൂനെ പൊലീസിന്റെ മറുപടി.

നിരവധി പേരാണ് ട്വീറ്റിനെ പ്രശംസിച്ച് രംഗത്തെത്തിയത്.

Story Highlights- Twitter, Policeനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More