ജമ്മുകശ്മീരിൽ ഹിമപാതം; സൈനികരുൾപ്പെടെ പത്ത് മരണം

ജമ്മുകശ്മീരിൽ ഹിമപാതം ശക്തമാകുന്നു. നാല് സൈനികരും ഒരു ബിഎസ്എഫ് ജവാനും അഞ്ച് സാധാരണക്കാരുമുൾപ്പെടെ പത്ത് മരണം.
കുപ്‌വാര ജില്ലയിലുണ്ടായ  ഹിമപാതത്തിലാണ്‌ നാല് സൈനികർക്ക് ജീവൻ നഷ്ടമായി. തിങ്കളാഴ്ച രാത്രി 8.30നാണ് കശ്മീരിൽ നിയന്ത്രണ രേഖയ്ക്കടുത്ത് അപകടമുണ്ടായത്.

എന്നാൽ, സംഭവ സ്ഥലത്ത് നിന്ന് നാല് പേരെ രക്ഷപ്പെടുത്തി. ഗണ്ടേർബൽ ജില്ലയിലെ കുലാൻ ഗ്രാമത്തിലുണ്ടായ ഹിമപാതത്തിൽ അഞ്ച് പ്രദേശവാസികൾക്ക് ജീവൻ നഷ്ടമായി. നിയന്ത്രണ രേഖയിൽ ഗുരേസ്, രാംപൂർ സെക്ടറുകളിലും ഹിമപാതമുണ്ടായി. അതേസമയം, പ്രദേശത്ത് ആളപായം രേഖപ്പടുത്തിയിട്ടില്ല. കശ്മീരിലെ പൂഞ്ച് ജില്ലയിൽ കഴിഞ്ഞ ആഴ്ചയുണ്ടായ ഹിമപാതത്തിൽ ഒരു ആർമി പോർട്ടർക്ക് ജീവൻ നഷ്ടമായിരുന്നു.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More