Advertisement

മുഖ്യമന്ത്രിക്ക് നല്‍കിയ പരാതികളുടെ തല്‍സ്ഥിതി അറിയാന്‍ ടോള്‍ ഫ്രീ നമ്പര്‍

January 14, 2020
Google News 1 minute Read

മുഖ്യമന്ത്രിക്ക് നല്‍കിയ പരാതികളുടെ തല്‍സ്ഥിതി സിറ്റിസണ്‍ കോള്‍ സെന്ററിലെ ടോള്‍ ഫ്രീ നമ്പറായ 0471-155300 ല്‍ നിന്ന് അറിയാം. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതികളുടെയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുള്ള ചികിത്സാ ധനസഹായത്തിനായുള്ള അപേക്ഷകളുടെയും സ്ഥിതി ഈ നമ്പറിലൂടെ അറിയാനാകും.

പൊതു അവധി ദിനങ്ങളൊഴികെ എല്ലാ ദിവസവും 24 മണിക്കൂറും കോള്‍സെന്റര്‍ പ്രവര്‍ത്തിക്കും. കോള്‍ സെന്ററില്‍ ലഭിക്കുന്ന അന്വേഷണങ്ങളുമായി ബന്ധപ്പെട്ട പരാതികളില്‍ സമയബന്ധിതമായി തുടര്‍നടപടി സ്വീകരിക്കുന്നുവെന്ന് ഉറപ്പ് വരുത്താനും സംവിധാനം ഉണ്ട്.
പരാതികളുടേയും അപേക്ഷകളുടേയും തല്‍സ്ഥിതി അറിയാന്‍ മുഖ്യമന്ത്രിയുടെ പൊതുജന പരാതിപരിഹാര സംവിധാനമായ സ്ട്രെയിറ്റ് ഫോര്‍വേര്‍ഡിലും ടോള്‍ ഫ്രീ നമ്പര്‍ നിലവിലുണ്ട്.

18004257211 ആണ് നമ്പര്‍. എല്ലാ പ്രവര്‍ത്തി ദിവസവും രാവിലെ 10.15 മുതല്‍ വൈകുന്നേരം 5.15 വരെ ഈ നമ്പറിലൂടെ വിവരങ്ങള്‍ അറിയാം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here