കുറ്റ്യാടിയിൽ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവം; ആറ് പേർ അറസ്റ്റിൽ

കോഴിക്കോട് കുറ്റ്യാടിയിൽ ബിജെപി നടത്തിയ പ്രകോപനപരമായ മുദ്രാവാക്യത്തിൽ സംഘാടകർ അടക്കം ആറ് പേർ അറസ്റ്റിൽ. ദൃശ്യങ്ങൾ പരിശോധിച്ച തിരിച്ചറിഞ്ഞവരെയാണ് അറസ്റ്റ് ചെയ്തത്. കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതും മാധ്യമങ്ങളിൽ വന്നതുമായ ദൃശ്യങ്ങൾ പരിശോധിച്ച് തിരിച്ചറിഞ്ഞവരെയാണ് കുറ്റ്യാടി പൊലീസ് അറസ്റ്റ് ചെയ്ത്. പൗരത്വ നിയമ ഭേദഗതിക്ക് അനുകൂലമായി നടത്തിയ രാഷ്ട്രരക്ഷാ സംഗമത്തിന്റെ ഭാഗമായി നടത്തിയ റാലിയിലാണ് പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചത്. ഗുജറാത്ത് ആവർത്തിക്കുമെന്ന മുന്നറിയിപ്പാണ് പ്രകടനത്തിൽ ഉടനീളം ഉണ്ടായിരുന്നത്. ഡിവൈഎഫ്‌ഐ സി.ഐക്ക് നൽകിയ പരാതിയിലാണ് അറസ്റ്റ്.

അതേസമയം ബിജെപി പൊതുയോഗം നടത്തുന്നതിന് മുന്നോടിയായി കുറ്റ്യാടി അങ്ങാടിയിലെ കടകൾ അടച്ചിടണമെന്ന് ആഹ്വാനം നൽകിയ സംഭവത്തിൽ രണ്ട് പേർക്കെതിരെ പൊലീസ് കേസ് എടുത്തു. കലാപമുണ്ടാക്കാനുള്ള ഉദ്ദേശത്തോടെ പ്രവർത്തിച്ചുവെന്ന കുറ്റം ചുമത്തിയാണ് പൊലീസ് സ്വമേധയാ കേസെടുത്തത്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More