ഇത്തവണ റിപ്പബ്ലിക് ദിനാഘോഷത്തിൽ ‘അബൈഡ് വിത്ത് മീ’ ഗാനം ഇല്ല; ഇല്ലാതാകുന്നത് 1950 മുതൽ പിന്തുടർന്നുപോന്ന പതിവ്

സംസ്ഥാനങ്ങളുടെ നിശ്ചല ദ്യശ്യങ്ങൾ ഒഴിവാക്കിയ വിവാദത്തിന് പിന്നാലെ ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായ ബീറ്റിംഗ് ദ റിട്രീറ്റിലെ സംഗീത രൂപങ്ങളുടെ തെരഞ്ഞെടുപ്പും വിവാദത്തിലാകുന്നു. മഹാതമാഗാന്ധിയുടെ പ്രിയ ഗാനമായ അബൈഡ് വിത്ത് മീ ഇത്തവണത്തെ ബീറ്റിംഗ് ദ റിട്രിൽ നിന്ന് ഒഴിവാക്കി.
സ്‌കോട്ടിഷ് കവിയായ ഹെന്റി ഫ്രാൻസിസ് ലൈറ്റ് എഴുതി വില്യം ഹെന്റി സംഗീതം നൽകിയ ഗാനമാണ് അബൈഡ് വിത്ത് മീ. 1950 മുതൽ റൈസിന ഹീല്ലിൽ നടക്കുന്ന ബീറ്റിംഗ് ദ് റിട്രിറ്റിലെ മുഖ്യ ശബ്ദാകർഷണമായിരുന്നു ഇത്. മഹാത്മാ ഗാന്ധിയ്ക്ക് എറെ പ്രിയപ്പെട്ട ഗാനം എന്ന നിലയിൽ ഇത് ബീറ്റിംഗ് ദ് റിട്രിറ്റിന്റെ ഭാഗമാകുകയായിരുന്നു. ക്രിസ്തീയ ഭക്തിഗാനമാണ് അബൈഡ് വിത്ത് മീ. എന്നാൽ ഇത്തവണത്തെ ബീറ്റിംഗ് ദ റിട്രിറ്റിൽ ഈ ഗാനം മുഴങ്ങില്ല. വന്ദേമാതരം അടക്കമുള്ള കൂടുതൽ ഇന്ത്യൻ സംഗീതം ഉൾപ്പെടുത്താനാണ് നടപടിയെന്ന് പ്രതിരോധമന്ത്രാലയം വിശദികരിച്ചു.
എല്ലാ വർഷവും സംഗീതത്തിന്റെ പുനക്രമീകരണം നടത്തും. പുതിയ രാഗങ്ങൾ കടന്ന് വരുമ്പോൾ പഴയവ ഒഴിവാക്കുക സാധാരണമാണെന്ന് അധികൃതർ വ്യക്തമാക്കി. എല്ലാ വർഷവും ജനുവരി 29 ന് വൈകുന്നേരം ഡൾഹിയിലെ വിജയ് ചൗക്കിൽ ബീറ്റിംഗ് ദി റിട്രീറ്റ് ചടങ്ങ് നടത്തും. ഈ ചടങ്ങിലൂടെയാണ് ഓരോ വർഷത്തെയും റിപ്പബ്ലിക് ദിനാഘോഷം സമാപിക്കുന്നത്.
Story Highlights- Republic Day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here