ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആംആദ്മി വിരുദ്ധ നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസ്

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ശക്തമായ ആംആദ്മി വിരുദ്ധ നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസ്. അടവ് നയത്തിനുള്ള കോണ്‍ഗ്രസ് ശ്രമങ്ങള്‍ തള്ളി ആം ആദ്മി എഴുപത് മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.
ചാന്ദ്‌നി ചൗക്ക് അടക്കം പത്തില്‍ താഴെ മണ്ഡലങ്ങളില്‍ നീക്കുപോക്കുണ്ടാക്കാനായിരുന്നു കോണ്‍ഗ്രസ് ശ്രമിച്ചത്. എന്നാല്‍ ആംആദ്മി വഴങ്ങിയില്ല. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്ന കടുത്ത ബിജെപി വിരുദ്ധത ഇനി ആംആദ്മിക്ക് നേട്ടമാകരുതെന്നാണ് കോണ്‍ഗ്രസിന്റെ തീരുമാനം. സഖ്യവും ധാരണയും ഉണ്ടാക്കിയില്ലെങ്കിലും കോണ്‍ഗ്രസിന്റെ നിലപാട് തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് ഇപ്പോഴും ആംആദ്മിയുടെ പ്രതീക്ഷ.
ആംആദ്മി സ്ഥാനാര്‍ത്ഥികളുടെ പരാജയം ഉറപ്പാക്കാനുള്ള രാഷ്ട്രീയ നിലപാടാകും തങ്ങള്‍ സ്വീകരിക്കുകയെന്നാണ് കോണ്‍ഗ്രസ് വ്യക്തമാക്കുന്നത്. പ്രധാന നേതാക്കളെ ഡല്‍ഹി മണ്ഡലത്തിലടക്കം രംഗത്തിറക്കാനും രണ്ട് ദിവസത്തിനുള്ളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കാനുമുള്ള കോണ്‍ഗ്രസ് തീരുമാനം ഫലത്തില്‍ ബിജെപിക്ക് പ്രതീക്ഷ നല്‍കുന്നതാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ത്രികോണ മത്സരം നടന്നപ്പോള്‍ ബിജെപി ആകെയുള്ള ഏഴ് സീറ്റുകളിലും വിജയിച്ചു കയറിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here