Advertisement

ട്രിവാന്‍ഡ്രം സ്പിന്നിംഗ് മില്ലില്‍ യാണ്‍ബാങ്ക് മന്ത്രി ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു

January 15, 2020
Google News 1 minute Read

ട്രിവാന്‍ഡ്രം സ്പിന്നിംഗ് മില്ലില്‍ യാണ്‍ബാങ്കും യാണ്‍ ബാങ്ക് വെബ്‌സൈറ്റും മന്ത്രി ഇ പി ജയരാജന്‍
ഉദ്ഘാടനം ചെയ്തു. ‘കൈത്തറി സഹകരണ സംഘങ്ങള്‍ക്കും നെയ്ത്ത് തൊഴിലാളികള്‍ക്കും ഏറെ സഹായകരമാകുന്ന പദ്ധതിയാണിതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ സ്‌കൂളുകളില്‍ സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ കൈത്തറി യൂണിഫോം നിര്‍മാണത്തിനാണ് യാണ്‍ ബാങ്ക് വഴി ലഭ്യമാകുന്ന നൂല്‍ പ്രധാനമായും ഉപയോഗിക്കുന്നത്. ഭൗമസൂചികാ പദവി ലഭിച്ച ലോകപ്രശസ്തമായ ബാലരാമപുരം കൈത്തറിക്കും പുതിയ യാണ്‍ബാങ്ക് കരുത്തുപകരുമെന്ന് മന്ത്രി പറഞ്ഞു.

നൂല്‍ ഉത്പാദനത്തിലൂടെയും കറ്റുമതിയിലൂടെയും അടച്ചുപൂട്ടാന്‍ നടപടിയായിരുന്ന മില്‍ വലിയ തിരിച്ചുവരവ് നടത്തുകയാണെന്നും ഇതുവരെ വിദേശത്തേക്ക് 7.25 ലക്ഷം കിലോ (37 കണ്ടെയ്‌നര്‍) കോട്ടണ്‍ നൂല്‍ മില്ലില്‍ നിന്ന് കയറ്റി അയച്ചുവെന്നും മന്ത്രി വ്യക്തമാക്കി. യാണ്‍ ബാങ്ക് പദ്ധതി കൂടുതല്‍ മില്ലുകളിലേക്ക് വ്യാപിപ്പിക്കുമെന്നും സംസ്ഥാനത്തെ മുഴുവന്‍ സ്പിന്നിംഗ് മില്ലുകളിലും വിദേശ മാതൃകയിലുള്ള നൂതന പദ്ധതികള്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

ദേശീയ കൈത്തറി വികസന ഡയറക്ടറേറ്റ് (എന്‍എച്ച്ഡിസി) മുഖേനയാണ് യാണ്‍ബാങ്ക് ഉത്പാദിപ്പിക്കുന്ന നൂല്‍ വിതരണം നടത്തുക. സംസ്ഥാന കൈത്തറി ഡയറക്ടറേറ്റ് ട്രിവാന്‍ഡ്രം മില്ലിലെ യാണ്‍ബാങ്കും എന്‍എച്ച്ഡിസിയും തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണിയായി പ്രവര്‍ത്തിക്കും. സഹകരണ സംഘങ്ങള്‍ക്ക് ആവശ്യമായ നൂലിന്റെ അളവുകള്‍ ശേഖരിച്ച് എന്‍എച്ച്ഡിസിക്ക് കൈമാറും. ലഭിക്കുന്ന നൂല്‍ സഹകരണ സംഘങ്ങള്‍ക്ക് യാണ്‍ബാങ്ക് വഴി എത്തിച്ചുനല്‍കുന്ന രീതിയിലാണ് യാണ്‍ബാങ്കിന്റെ പ്രവര്‍ത്തനം.

 

Story Highlights-  EP Jayarajan,  Trivandrum Spinning Mill

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here