ലോട്ടറി വില വര്‍ധിപ്പിക്കേണ്ടി വരുമെന്ന് ധനമന്ത്രി

സംസ്ഥാനത്ത് ലോട്ടറി വില വര്‍ധിപ്പിക്കേണ്ടി വരുമെന്ന് ധനമന്ത്രി തോമസ് ഐസക്. വില കൂട്ടിയില്ലെങ്കില്‍ സമ്മാനത്തുക കുറയ്‌ക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. എക്‌സൈസ് വകുപ്പിന്റെ വരുമാനം വര്‍ധിപ്പിക്കാന്‍ പബ്ബുകള്‍ ആരംഭിക്കാവുന്നതാണെന്നും തോമസ് ഐസക് വ്യക്തമാക്കി. ജി എസ്ടി വര്‍ധിപ്പിച്ച സാഹചര്യത്തിലാണ് ലോട്ടറിയുടെ വില കൂട്ടാന്‍ സംസ്ഥാനം ആലോചിക്കുന്നത്.
നേരിയ വര്‍ധനവ് മാത്രമായിരിക്കും ലോട്ടറി വിലയിലുണ്ടാവുക. ജിഎസ്ടി വര്‍ധിപ്പിച്ചത് വില്‍പ്പനക്കാരുടെ വരുമാനത്തെ ബാധിക്കാതിരിക്കാനാണ് വില വര്‍ധനവ് നടപ്പിലാക്കുന്നത്. വില വര്‍ധിപ്പിച്ചില്ലെങ്കില്‍ സമ്മാനത്തുക കുറക്കേണ്ടി വരും. ഒരാഴ്ചക്കകം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി.
അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുളള പ്രീബജറ്റ് ചര്‍ച്ചകള്‍ക്കിടെയാണ് ധനമന്ത്രി നിലപാട് വിശദീകരിച്ചത്. എക്‌സൈസ് വകുപ്പിന്റെ വരുമാനം വര്‍ധിപ്പിക്കാന്‍ പബ്ബുകള്‍ ആരംഭിക്കുന്നത് ആലോചിക്കാവുന്നതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ എക്‌സൈസ് നികുതി ഇനിയും വര്‍ധിപ്പിക്കുന്നതിനോട് സര്‍ക്കാരിന് യോജിപ്പില്ല. സാമ്പത്തിക ഞെരുക്കത്തിന്റെ പശ്ചാത്തലത്തില്‍ നികുതി ചോര്‍ച്ച തടഞ്ഞും കര്‍ശന പരിശോധനകളിലൂടെ ജിഎസ്ടി വര്‍ധിപ്പിച്ചും പ്രതിസന്ധി മറികടക്കാനാണ് പദ്ധതിയെന്നും മന്ത്രി വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here