‘ബിനുവിനെ പിണക്കിയിട്ട് ഇവിടാരും ജീവിക്കണ്ട’- അരൂരിൽ നടുറോഡിൽ യുവാവിന് നേരെ വധശ്രമം

ചന്ദിരൂർ-അരൂർ ദേശിയ പാതയിൽ യുവാവിന് നേരെ വധശ്രമം. സന്തോഷ് സൈമൺ എന്ന യുവാവിന് നേരെയാണ് ആക്രമണമുണ്ടായത്. സന്തോഷിന്റെ അയൽവാസിയായ ബിനുവും അയാളുടെ കുടുംബക്കാരുമടങ്ങുന്ന സംഘമാണ് സന്തോഷിനെ മർദിച്ചത്. മർദനമേറ്റ് അവശ നിലയിലായ സന്തോഷ് പൊലീസിൽ പരാതിപ്പെടുകയും ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു.
ഇന്നലെ രാത്രി ഓഫിസിൽ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സന്തേഷിന് നേരെ ആക്രമണമുണ്ടാകുന്നത്. സന്തോഷിന്റെ വരവും കാത്ത് വഴിയിൽ തന്നെ ബിനുവും കുറച്ച് മാറി ബിനുവിന്റെ ബന്ധുക്കളും നിൽക്കുകയായിരുന്നു. ബൈക്കിൽ വരികയായിരുന്ന സന്തോഷിനോട് ബിനു നിൽക്കാൻ ആവശ്യപ്പെടുകയും ബൈക്കിന്റെ താക്കോൽ ഊരിയെടുക്കുകയുമായിരുന്നു. തുടർന്ന് സന്തോഷിനോട് അകാരണമായി മാപ്പ് പറയാൻ ബിനു ആവശ്യപ്പെട്ടു. ബിനുവിന്റെ ഭീഷണിക്ക് മുന്നിൽ സന്തേഷ് വഴങ്ങുന്നില്ലെന്ന് കണ്ടതോടെ ബന്ധുക്കൾ എത്തി സന്തോഷിനെ മർദിക്കുകയും ഹെൽമെറ്റ് കൊണ്ട് തലയ്ക്കടിക്കുകയും, കഴുത്ത് ഞെരിക്കുകയും ചെയ്തു.
Read Also : ജെഎൻയു ആക്രമണം; ദേശീയ വനിതാ കമ്മീഷനെ സമീപിച്ച് ആരോപണ വിധേയയായ വിദ്യാർത്ഥിനി
കുഴിപ്പള്ളിയിലെ പാംപാർക്ക് വില്ലാസ് ആന്റ് അപ്പാർട്ട്മെന്റ്സിലെ താമസക്കാരനാണ് പരാതിക്കാരനായ കൊല്ലം സ്വദേശി സന്തോഷ്. സന്തോഷിന്റെ അയൽവാസിയാണ് ബിനു. റെസിഡന്റ്സ് അസോസിയേഷനിൽ ബിനു മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളെ എതിർക്കുന്നവരെയെല്ലാം ഒതുക്കുന്ന പ്രകൃതമാണ് അയാളുടേതെന്ന് സന്തോഷ് പറയുന്നു. മുമ്പ് പലതവണ പല കാരണങ്ങളാൽ ബിനുവും സന്തോഷും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതിൽ നിന്നുണ്ടായ വ്യക്തി വിദ്വേഷമാണ് ആക്രമണത്തിന് കാരണമായത്.
‘ബിനുവിനെ പിണക്കിയവരാരും ഇവിടെ ജീവിക്കേണ്ട’ എന്ന രീതിയിലാണ് പേരുമാറ്റമെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. എതിർക്കുന്നവരെയെല്ലാം സഹോദരങ്ങളെയും മറ്റ് ബന്ധുക്കാരെയും കൂട്ടി ഭീഷണിപ്പെടുത്തുന്നതാണ് ബിനുവിന്റെ പതിവ് രീതി. ഇതിന് വഴങ്ങാത്തവരെ കയ്യേറ്റം ചെയ്യാനും അയാൾ മടിക്കില്ലെന്ന് ഇന്നലെ രാത്രി നടന്ന ആക്രമണ സംഭവത്തോടെ വ്യക്തമായിരിക്കുകയാണ്. ഭാര്യയും രണ്ട് പെൺകുട്ടികളുമടങ്ങുന്നതാണ് സന്തോഷിന്റെ കുടുംബം. ആക്രമണത്തെ തുടർന്ന് പതിമൂന്നും ഒമ്പതും വയസ്സായ കുട്ടികൾ ഭീതിയിലാണെന്ന് സന്തോഷ് പറയുന്നു. ഫ്ളവേഴ്സ് ടിവിയിലെ അക്കൗണ്ട്സ് വിഭാഗം ജീവനക്കാരനാണ് സന്തോഷ്.
Story Highlights- Attack, Santhosh Simon, Aroor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here