ആവശ്യങ്ങൾ അംഗീകരിച്ചു; കളമശ്ശേരി കുടിൽ കെട്ടി സമരം അവസാനിപ്പിച്ചു

സർക്കാർ ആരംഭിച്ച ലൈഫ് പദ്ധതി കളമശേരി നഗരസഭ നടപ്പിലാക്കുന്നില്ലെന്ന് ആരോപിച്ച് നടത്തിവന്ന കുടിൽകെട്ടി സമരം അവസാനിപ്പിച്ചു. സമരക്കാരുടെ ആവശ്യം നഗരസഭ അംഗീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് സമരം അവസാനിപ്പിച്ചത്. കങ്ങരപ്പടിയിൽ ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട വീടുകൾ നിർമിക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയിട്ടുണ്ട്.
ഭവന രഹിതർക്ക് വീട് നൽകുന്ന ലൈഫ് പദ്ധതി കളമശേരി നഗരസഭ അട്ടിമറിക്കുന്നു എന്ന് ആരോപിച്ചാണ് നഗരസഭയുടെ പുറമ്പോക്ക് ഭൂമിയിൽ എൽഡിഎഫ് കൗൺസിലർമാരും അപേക്ഷകരും ചേർന്ന് കുടിൽ കെട്ടി സമരം ആരംഭിച്ചത്. പുറമ്പോക്ക് ഭൂമിയായ അഞ്ചേക്കർ സ്ഥലം ലൈഫ് പദ്ധതിക്കായി വിനിയോഗിക്കാതെ കൺവെൻഷൻ സെന്റർ പടുത്തുയർത്താനാണ് നഗരസഭയുടെ തീരുമാനമെന്ന് അപേക്ഷകർ പറയുന്നു.
444 പേർക്കു വീടു നൽകാൻ അനുമതി ലഭിച്ചുവെങ്കിലും സ്ഥലം ഇല്ല എന്ന് പറഞ്ഞാണ് നഗരസഭ പദ്ധതി വൈകിപ്പിക്കുന്നതെന്നയിരുന്നു ആരോപണം.
Story Highlights- Strike
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here