Advertisement

അമേരിക്കയില്‍ ജോലി വാഗ്ദനം ചെയ്ത് പണം തട്ടിപ്പ്; നൈജീരിയന്‍ സ്വദേശി പൊലീസ് പിടിയില്‍

January 15, 2020
Google News 1 minute Read

അമേരിക്കയില്‍ ജോലി വാഗ്ദാനം ചെയ്ത് സൈബര്‍ തട്ടിപ്പ് വഴി മലയാളിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത നൈജീരിയന്‍ സ്വദേശിയെ പൊലീസ് പിടികൂടി. അമേരിക്കയിലെ പ്രശസ്ത ആശുപത്രിയുടെ പേരില്‍ കൃതൃമമായി ഇമെയില്‍ സൃഷ്ടിച്ചാണ് തട്ടിപ്പ് നടത്തിയത്. നൈജീരിയന്‍ സ്വദേശിയായ കൊലവോല ബോബോയെ ശാസ്ത്രീയ അന്വേഷണത്തിലൂടെ സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് മുംബൈയില്‍ നിന്ന് പിടികൂടിയത്. പ്രമുഖ തൊഴില്‍ ലഭ്യതാ സൈറ്റില്‍ പേര് റജിസ്റ്റര്‍ ചെയ്ത് കാത്തിരുന്ന തിരുവനന്തപുരം സ്വദേശികളായ ദമ്പതിമാരെയാണ് ജോലി വാഗ്ദാനം ചെയ്ത് സംഘം ലക്ഷങ്ങള്‍ തട്ടിയെടുത്തത്.

ഉദ്യോഗാര്‍ത്ഥിയോട് അപേക്ഷ ഫീസ്, വിസ ചാര്‍ജ്, ആന്റി ടെററിസ്റ്റ് ഫണ്ട്, മെഡിക്കല്‍ ക്‌ളിയിറന്‍സ് ഫണ്ട്, അമേരിക്കന്‍ ഇന്‍റലിജന്‍സ് ക്‌ളിയറന്‍സ് എന്നീ സര്‍വീസുകള്‍ക്കായി ലക്ഷങ്ങള്‍ ആവശ്യപ്പെടുകയായിരുന്നു. ഐസിഐസിഐ ബാങ്കിന്റെ മുംബൈ ശാഖയിലെക്കാണ് പണം അയക്കാന്‍ ആവശ്യപ്പെട്ടത്.
ഇപ്രകാരം നൈജീരിയന്‍ സ്വദേശിയായ കൊലവോലെ ബോബേ നിരവധിപേരെ വഞ്ചിച്ചതായിട്ടാണ് വിവരം. പ്രതിയില്‍ നിന്ന് നിരവധി സിംകാര്‍ഡുകള്‍, എടിഎം കാര്‍ഡുകള്‍, നാല് ലാപ്‌ടോപുകള്‍, ബാങ്ക് പാസ്ബുക്കുകള്‍ എന്നിവ പൊലീസ് പിടിച്ചെടുത്തു. പ്രതിയെ വഞ്ചീയൂര്‍ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

വിദേശത്ത് ജോലി വാഗ്ദാനം നല്‍കി തട്ടിപ്പ് നടത്തുന്ന പ്രവണത കൂടിവരുന്ന സാഹചര്യത്തില്‍ ജോലി വാഗ്ദാനം ലഭിച്ചാല്‍ സൈബര്‍ ക്രൈം പൊലീസുമായോ നോര്‍ക്കാ റൂട്ട്‌സുമായോ ബന്ധപ്പെട്ട ശേഷം മാത്രമേ പണം കൈമാറാവുവെന്ന് കേരള പൊലീസ് ഫേസ്ബുക്ക് കുറിപ്പിലൂടെ മുന്നറിയിപ്പ് നല്‍കി

Story Highlights- Money laundering, Nigerian man arrested by  kerala police

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here