Advertisement

റോഡ് കുത്തിപ്പൊളിച്ചു; കരാർ ജീവനക്കാരന്റെ കരണത്തടിച്ച് മന്ത്രിയുടെ സഹോദരൻ; നടപടി സ്വീകരിക്കാതെ പൊലീസ്

January 15, 2020
Google News 1 minute Read

റോഡ് കുത്തിപ്പൊളിച്ചെന്നാരോപിച്ച് കരാർ ജീവനക്കാരന്റെ മുഖത്തടിച്ച് നേതാവ്. എൻസിപി നേതാവും മന്ത്രി നവാബ് മാലിക്കിന്റെ സഹോദരനും മുംബൈ കൗൺസിലറുമായ കപ്ടൻ മാലിക്കാണ് സ്വകാര്യ പവർ കമ്പനിയിലെ കരാർ ജീവനക്കരനെ ആളുകൾ നോക്കി നിൽക്കെ കരണത്തടിച്ചത്. പൊതുജനത്തിന്റെ താത്പര്യപ്രകാരമാണ് ജീവനക്കാരനെ മർദിച്ചതെന്ന് മാലിക്ക് പറഞ്ഞു.

അനുമതിയില്ലാതെ റോഡുകൾ കുത്തിപ്പൊളിക്കുന്നതിലൂടെ ജീവനക്കാർ ബോംബെ മുൻസിപ്പൽ കോർപ്പറേഷന് കോടികളുടെ നഷ്ടമാണ് ഉണ്ടാക്കുന്നുവെന്നാണ് കപ്ടൻ മാലിക്കിന്റെ വാദം. ഇതിൽ പ്രതിഷേധിച്ചാണ് തല്ലിയതെന്നും കൗൺസിലർ പറയുന്നു.

ജീവനക്കാരനെ തല്ലിയ കൗൺസിലറുടെ നടപടിക്കെതിരെ പ്രതിപക്ഷവും സോഷ്യൽമീഡിയ ആക്ടിവിസ്റ്റുകളും രംഗത്തെത്തി. കൗൺസിലർക്കെതിരെ കേസെടുക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. അതേസമയം, സംഭവത്തിൽ നടപടി സ്വീകരിക്കാൻ പൊലീസ് തയ്യാറായില്ലെന്ന് ആരോപണമുണ്ട്.

story highlights- NCP leader, kaptan malik

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here