അറ്റകുറ്റപ്പണി: കാസര്‍ഗോഡ് ചന്ദ്രഗിരി പാലം തുറക്കാന്‍ വൈകും

അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ട കാസര്‍ഗോഡ് ചന്ദ്രഗിരി പാലം തുറക്കാന്‍ വൈകും. സ്ട്രിപ്പുകള്‍ ഘടിപ്പിക്കുന്ന ജോലി പൂര്‍ത്തിയായെങ്കിലും കോണ്‍ക്രീറ്റ് ബലപ്പെടുന്നതുവരെ ഗതാഗത നിരോധനം തുടരും. 25 നു മുന്‍പായി പാലം തുറന്നുകൊടുക്കാനാകുമെന്ന് കെഎസ്ടിപി അധികൃതര്‍ വ്യക്തമാക്കി.
പാലത്തിന്റെ സ്ലാബുകള്‍ക്കിടയിലെ വിള്ളല്‍ കൂടിവന്നതോടെയാണ് അറ്റകുറ്റപ്പണികള്‍ക്കായി ചന്ദ്രഗിരിപ്പാലം അടച്ചിട്ടത്. ജനുവരി നാലിനു തന്നെ പണികള്‍ ആരംഭിച്ചു.15 ദിവസം കൊണ്ട് പൂര്‍ത്തിയാക്കി പാലം തുറന്നുകൊടുക്കാനാകുമെന്നായിരുന്നു നേരത്തെയുള്ള കണക്കുകൂട്ടല്‍.
സ്ലാബുകള്‍ക്കിടയില്‍ സ്ലിപ്പുകള്‍ ഘടിപ്പിക്കുന്ന ജോലി പൂര്‍ത്തിയായിട്ടുണ്ടെങ്കിലും കോണ്‍ക്രീറ്റ് ബലപ്പെട്ടാല്‍ മാത്രമേ ഗതാഗതം അനുവദിക്കാന്‍ സാധിക്കുകയുള്ളൂ. പാലത്തിലെ നടപ്പാതയുടെ അറ്റകുറ്റപ്പണികളും ആരംഭിച്ചിട്ടുണ്ട്.
നടപ്പാതയിലെ സ്ട്രിപ്പുകള്‍ മാറ്റുന്ന പണിയാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഗതാഗത നിരോധനം തുടരുന്ന പാലത്തില്‍ കാല്‍നട യാത്രക്കാരുടെ തിരക്കാണ്. പാലത്തിന്റെ ഇരുകരകളിലും യാത്രക്കാര്‍ക്ക് വാഹന സൗകര്യം ലഭ്യമാകുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here