Advertisement

ബീഫ് ഫ്രൈയുടെ ചിത്രം പങ്കുവെച്ച് കേരള ടൂറിസം; മതവികാരം വ്രണപ്പെടുത്തുന്നുവെന്ന പരാതിയുമായി വിഎച്ച്പി

January 17, 2020
Google News 15 minutes Read

ബീഫ് ഫ്രൈയുടെ ചിത്രം പങ്കുവെച്ച കേരള ടൂറിസം വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി വിശ്വ ഹിന്ദു പരിഷത്ത്. ടൂറിസം വകുപ്പ് പങ്കുവെച്ച ട്വീറ്റ് ഗോഭക്തരെ അപമാനിക്കുന്നതാണെന്നും ചിത്രം മതവികാരം വ്രണപ്പെടുത്തുന്നതാണെന്നും വിഎച്ച്പി വക്താവ് വിനോദ് ബന്‍സാല്‍ കുറ്റപ്പെടുത്തി. ബൻസാലിനോടൊപ്പം രാഹുൽ ഈശ്വർ അടക്കമുള്ള നേതാക്കളും അംഗത്തെത്തി.

“ഈ ട്വീറ്റ് ടൂറിസത്തെയാണോ, ബീഫിനെയാണോ പ്രോത്സാഹിപ്പിക്കുന്നത്? ഇത് കോടിക്കണക്കിന് വരുന്ന ഗോഭക്തരുടെ വികാരത്തെ വ്രണപ്പെടുത്തുന്ന ട്വീറ്റല്ലേ? ശങ്കരാചാര്യരുടെ പുണ്യഭൂമിയില്‍ നിന്നാണോ ഈ ട്വീറ്റ് പുറപ്പെട്ടത്?”- ടൂറിസം വകുപ്പിൻ്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തു കൊണ്ട് ബൽസാൽ ചോദിച്ചു. കേരള ഗവര്‍ണര്‍, കേരള മുഖ്യമന്ത്രി, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്നിവരെ വിനോദ് ബന്‍സാല്‍ ട്വീറ്റില്‍ ടാഗ് ചെയ്തിട്ടുണ്ട്.

പിന്നാലെ കുറ്റപ്പെടുത്തലുമായി രാഹുൽ ഈശ്വരും രംഗത്തെത്തി. പെരുന്നാളിന് പോർക്കും മകരം ഒന്നിന് ബീഫും പങ്കുവെക്കുന്നത് ഒഴിവാക്കണമെന്നും വിശ്വാസത്തിൻ്റെ കാര്യത്തിൽ സാംസ്കാരിക ബോധം ഉണ്ടാവണമെന്നും രാഹുൽ കുറിച്ചു. വിശ്വാസങ്ങളെ ഹനിക്കാത്ത വിധം നമ്മുടെ രിചി വൈവിദ്യങ്ങളെ പരിചയപ്പെടുത്തണമെന്നും രാഹുൽ ആവശ്യപ്പെട്ടു.

തമിഴ്നാട് ബിജെപി യൂത്ത് വിംഗ് നേതാവ് എസ്ജി സൂര്യയും ട്വീറ്റിനെ വിമർശിച്ചു. ഒരു വർഷം തമിഴ്നാട് സന്ദർശിക്കുന്നവർ 61 ലക്ഷം പേരെങ്കിൽ കേരളം സന്ദർശിക്കുന്നത് വെറും 11 ലക്ഷം പേരാണെന്നും ഹിന്ദുക്കളെ അപമാനിക്കുന്നത് നിർത്തണമെന്നും സൂര്യ പറഞ്ഞു.

Story Highlights: Beef Fry, VHP, Kerala Tourism

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here