ബിജെപി വിശദീകരണ യോഗം ബഹിഷ്‌ക്കരിച്ച സംഭവം; ബിജെപി പ്രവർത്തകർ ബസുകൾ തടഞ്ഞു

മലപ്പുറം താനൂരിൽ ബിജെപി പ്രവർത്തകർ ബസുകൾ തടഞ്ഞു. പൗരത്വ വിഷയത്തിൽ ബിജെപി സംഘടിപ്പിച്ച വിശദീകരണ യോഗവുമായി ബന്ധപ്പെട്ട് വ്യാപാരികൾ കടയടച്ചതും ബസുകൾ സർവീസ് നിർത്തിയതും ചോദ്യം ചെയ്താണ് ബിജെപി പ്രവർത്തകർ ബസുകൾ തടഞ്ഞത്. സർവീസ് തടസപ്പെടുത്തിയ അമ്പതോളം പേർക്കെതിരെ താനൂർ പൊലീസ് കേസെടുത്തു.
പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ബിജെപി വിശദീകരണ പൊതുയോഗം സംഘടിപ്പിച്ച താനൂരിൽ, ഇന്നലെ വ്യാപാരികൾ കടകളടച്ച് പ്രതിഷേധിച്ചിരുന്നു. ഒപ്പം ബസുകൾ ഉൾപ്പടെ വാഹനങ്ങളും നിരത്തിലിറങ്ങിയില്ല. ഇത് ചോദ്യം ചെയ്താണ് ഇന്ന് ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ ബസുകൾ തടഞ്ഞത്. തിരൂരിൽ പരപ്പനങ്ങാടി റൂട്ടിൽ താനൂർ ചിറക്കലിൽ നിരവധി ബസുകൾ ബിജെപി പ്രവർത്തകർ തടഞ്ഞു.
സംഭവത്തിൽ പ്രതിഷേധിച്ച് ബസ് തൊഴിലാളികൾ ബസ് സർവീസ് നിർത്തിവെച്ചു. സംഭവം പ്രതിഷേധത്തിന് ഇടയാക്കിയതോടെ ബസ് തടഞ്ഞ അമ്പതോളം പേർക്കെതിരെ താനൂർ പൊലീസ് കേസെടുത്തു. ഇതിന് ശേഷമാണ് നിർത്തിവെച്ച ബസ് സർവീസ് പുനാരംഭിച്ചത്. ബിജെപിയുടെ യോഗം നടക്കുമ്പോൾ കടകൾ അടച്ചും വാഹനം നിരത്തിലിറക്കാതെയും ഹർത്താൽ ആചരിക്കണമെന്ന് ആഹ്വാനം ചെയ്തവർക്കെതിരെയും കഴിഞ്ഞ ദിവസം പൊലീസ് കേസെടുത്തിരുന്നു.
Story Highlights- BJP,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here