Advertisement

പൗരത്വ നിയമ ഭേദഗതി; സർക്കാർ സ്യൂട്ട് ഹർജിക്കെതിരെ നിയമപോരാട്ടത്തിനൊരുങ്ങി കുമ്മനം രാജശേഖരൻ

January 17, 2020
Google News 1 minute Read

പൗരത്വ നിയമ ഭേദഗതിക്കെതിരായ സർക്കാർ സ്യൂട്ട് ഹർജിക്കെതിരെ നിയമ പോരാട്ടത്തിനൊരുങ്ങി ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. സർക്കാർ സുപ്രിംകോടതിയിൽ നൽകിയ ഹർജിയിൽ എതിർ കക്ഷിയാകും.

പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രിംകോടതിയിൽ സ്യൂട്ട് ഹർജി ഫയൽ ചെയ്ത സംസ്ഥാന സർക്കാരിന്റെ നടപടിക്കെതിരാണ് കുമ്മനം രാജശേഖരന്റെ നിയമപോരാട്ടം. സർക്കാർ നൽകിയ ഹർജിയിൽ എതിർ കക്ഷിയാകാനാണ് കുമ്മനത്തിന്റെ തീരുമാനം. കേരളത്തിന്റെ ഹർജിയിൽ എതിർ കക്ഷിയാവാൻ കുമ്മനം രാജശേഖരൻ സുപ്രിംകോടതിയിൽ ഹർജി നൽകി.

നിയമത്തിനെതിരെ സംസ്ഥാന സർക്കാരിന് സുപ്രിം കോടതിയെ സമീപിക്കാൻ ആവില്ലെന്ന് കുമ്മനം അപേക്ഷയിൽ പറയുന്നു. കേസിനായുള്ള ചെലവ് മന്ത്രിമാരിൽ നിന്ന് ഈടാക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടിട്ടുണ്ട്. ഭരണഘടനയുടെ 131-ാം അനുച്ഛേദപ്രകാരം സംസ്ഥാന സർക്കാരിന് കേന്ദ്രസർക്കാരിനെതിരെ സുപ്രിംകോടതിയെ സമീപിക്കാനാകില്ലെന്ന നിയമവശവും കുമ്മനം ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാന സർക്കാർ സമർപ്പിച്ച സ്യൂട്ട് ഹർജി സുപ്രിംകോടതി പരിഗണിക്കുമ്പോൾ, കുമ്മനത്തിന്റെ അപേക്ഷയും പരിഗണിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here