Advertisement

ജിസാറ്റ് 30 വിക്ഷേപണം വിജയം

January 17, 2020
Google News 1 minute Read

ഇന്ത്യയുടെ നൂതന വാർത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് 30 വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യൻ സമയം പുലർച്ചെ 2.35ന് ഫ്രഞ്ച് ഗയാനയിലെ കൗറൂ വിക്ഷേപണത്തറയിൽ നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്. ഉയർന്ന് പൊങ്ങി 38ാം മിനിറ്റിൽ ജിയോസിന്ക്രണൈസ് ഓർബിറ്റിൽ ഉപഗ്രഹത്തെ സ്ഥാപിക്കാൻ സാധിച്ചു.

യുറോപ്യൻ വിക്ഷേപണ വാഹനമായ ഏരിയൻ അഞ്ച് (വി.എ251) റോക്കറ്റാണ് 3,357 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ ബഹിരാകാശത്തിൽ എത്തിച്ചത്. ഏരിയൻ അഞ്ചിന്റെ 24-ാമത്തെയും ഈ വർഷത്തെ ആദ്യത്തെയും വിക്ഷേപമാണിത്. ജിസാറ്റിനൊപ്പം യൂട്ടെൽസാറ്റ് കണക്ട് എന്ന യൂറോപ്യൻ ഉപഗ്രവും വിക്ഷേപിച്ചിട്ടുണ്ട്.

വിസാറ്റ് നെറ്റ് വർക്ക്, ഡി.ടി.എച്ച്, ടെലിവിഷൻ ബ്രോഡ്കാസ്റ്റ് അപ് ലിങ്കിങ്, ഡി.എസ്.എൻ.ജി, ഇന്റർനെറ്റ് സേവനങ്ങൾക്കാണ് ജിസാറ്റ് 30 ഉപഗ്രഹത്തിന്റെ സേവനം ഉപയോഗിക്കുന്നത്. ഇന്ത്യൻ ഭൂപ്രദേശങ്ങളിലും ദ്വീപുകളിലും ക്യൂബാന്റ് സേവനവും ഏഷ്യയിലെ മധ്യപൂർവ മേഖലകളിലെ രാജ്യങ്ങൾ, ഗൾഫ് രാജ്യങ്ങൾ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ സിബാന്റ് സേവനവും ജിസാറ്റ് 30 വഴി ലഭ്യമാകും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here