മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

മലപ്പുറം മേൽമുറിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. അപകടത്തിൽ പതിനഞ്ചു പേർക്ക് പരുക്കേറ്റു. രണ്ട് പേരുടെ പരുക്ക് ഗുരുതരമാണ്. പാലക്കാടുനിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ലോറിയിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ലോറി ഡ്രൈവർ ആശുപത്രിയിൽ എത്തും മുൻപേ മരിച്ചു. പാലക്കാട് ആലത്തൂർ സ്വദേശി നൂർച്ചാൽ വീട്ടിൽ വെള്ളയാണ് മരിച്ചത്. ബസിൻറെ അമിതവേഗമാണ് അപകടത്തിന് കാരണമായതെന്ന് ദൃസാക്ഷികൾ പറഞ്ഞു.

Updating…

Story Highlights: Accident, Death

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top