അലനും താഹയും സിപിഐഎമ്മിനെ മറയാക്കിയെന്ന് പി ജയരാജൻ

കോഴിക്കോട് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലനും താഹയും സിപിഐഎമ്മിനെ മറയാക്കിയെന്ന് സിപിഐഎം നേതാവ് പി ജയരാജൻ. എസ്എഫ്‌ഐയിലും ഇവർ മാവോയിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.

എസ്എഫ്‌ഐയിലും സിപിഐഎമ്മിലും എത്തുന്നതിന് മുൻപു തന്നെ അലനും താഹയും മാവോയിസ്റ്റുകളായിരുന്നു. ഇക്കാര്യം പാർട്ടി കണ്ടെത്തിയിട്ടുണ്ട്. അതിന് തെളിവുണ്ടെന്നും ജയരാജൻ പറഞ്ഞു.

സിപിഐഎം പ്രവർത്തകരാണെന്ന് ആവർത്തിച്ച് അലനും താഹയും ഇന്നലെ രംഗത്തെത്തിയിരുന്നു.
തങ്ങൾ മാവോയിസ്റ്റുകളാണെന്ന് പറയുന്ന മുഖ്യമന്ത്രി തെളിവ് കൊണ്ടുവരട്ടെ എന്നും അവർ പറഞ്ഞിരുന്നു. കേസിൽ ഇരുവരേയും ഫെബ്രുവരി പതിനാല് വരെ കൊച്ചി എൻഐഎ കോടതി റിമാൻഡ് ചെയ്തിരുന്നു.

story highlights- alan shuhaib, thaha, uapa, maoist

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top