Advertisement

പൗരത്വ നിയമ ഭേദഗതിക്കെതിരെ പഞ്ചാബും; നിയമസഭയിൽ പ്രമേയം പാസാക്കി

January 17, 2020
Google News 0 minutes Read

പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളത്തെ മാതൃകയാക്കി പഞ്ചാബ്. ഇത് സംബന്ധിച്ച പ്രമേയം നിയമസഭയിൽ പാസാക്കി.

സംസ്ഥാനത്ത് നിയമം നടപ്പിലാകില്ലെന്ന് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് വ്യക്തമാക്കി. പൗരത്വ നിയമത്തിനെതിരെ കേരളമാണ് ആദ്യം നിയമസഭയിൽ പ്രമേയം പാസാക്കിയത്.

പൗരത്വ നിയമത്തിനും (സിഎഎ) ജനസംഖ്യ രജിസ്റ്ററിനും (എൻപിആർ) എതിരെ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായിരുന്നു.  പൗരത്വ നിയമ നടപടികളും ജനസംഖ്യാ രജിസ്റ്റർ നടപടികളും നിർത്തിവയ്ക്കാൻ പ്രതിപക്ഷ കക്ഷികളുടെ യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here