റീ എൻട്രി വിസ നേടിയ ശേഷം രാജ്യം വിടാത്ത സൗദി വിദേശ തൊഴിലാളികൾക്ക് പിഴ

സൗദിയിലുളള വിദേശ തൊഴിലാളികൾ റീ എൻട്രി വിസ നേടിയതിന് ശേഷം നിശ്ചിത കാലാവധിക്കകം രാജ്യം വിട്ടില്ലെങ്കിൽ പിഴ അടക്കണമെന്ന് പാസ്പോർട് ഡയറക്ടറേറ്റ് അറിയിച്ചു. കാലാവധി ദീർഘിപ്പിക്കണമെങ്കിൽ ആദ്യം നേടിയ റീ എൻട്രി വിസ റദ്ദാക്കണമെന്നും ഡയറക്ടറേറ്റ് വ്യക്തമാക്കി.
റീ എൻട്രി വിസ ഇഷ്യൂ ചെയ്തതിന് ശേഷം കാലാവധി ദീർഘിപ്പിക്കുന്നതിനും വിസയിൽ മാറ്റം വരുത്തുന്നതിനും അനുവദിക്കില്ല. നിശ്ചിത സമയത്തിനകം രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്തില്ലെങ്കിൽ റീ എൻട്രി വിസ റദ്ദാക്കണം. വിസ റദ്ദാക്കത്തവർക്കെതിരെ പിഴ ചുമത്തും. ആശ്രിത വിസയിൽ സൗദിയിൽ കഴിയുന്നവർക്കും ഇത് ബാധകമാണെന്ന് പാസ്പോർട് ഡയറക്ടറേറ്റ് അറിയിച്ചു.
രണ്ടു മാസത്തേക്ക് റീ എൻട്രി വിസ നേടുന്നതിന് 200 റിയാലാണ് ഫീസ്. റദ്ദാക്കുന്നതിന് ഫീസ് ഈടാക്കില്ല. എന്നാൽ റീ എൻട്രി നേടുന്നതിന് അടച്ച തുക മടക്കി ലഭിക്കില്ല. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവനമായ അബ്ശിർ വെബ് പോർട്ടൽ വഴി സ്പോൺസർക്ക് റീ എൻട്രി റദ്ദാക്കാൻ കഴിയുമെന്നും ഡയറക്ടറേറ്റ് വ്യക്തമാക്കി.
Story Highlights- Saudi, Visa
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here