പൗരത്വ നിയമ ഭേദഗതി ; ഗവര്‍ണറുടെ വാദം തള്ളി സംസ്ഥാന സര്‍ക്കാര്‍

പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രിംകോടതിയില്‍ പോകുന്നതിന് അനുമതി തേടണമെന്ന ഗവര്‍ണറുടെ വാദം തള്ളി സംസ്ഥാന സര്‍ക്കാര്‍. ഈ വിഷയത്തില്‍ റൂള്‍സ് ഓഫ് ബിസിനസിന്റെ ലംഘനമുണ്ടായിട്ടില്ലെന്ന് നിയമ മന്ത്രി എ കെ ബാലന്‍ പറഞ്ഞു. ഗവര്‍ണറുടെ പ്രതികരണം തെറ്റിദ്ധാരണ കൊണ്ടാണെന്നാണ് എ കെ ബാലന്റെ നിലപാട്. ‘റൂള്‍സ് ഓഫ് ബിസിനസ് മന്ത്രിസഭയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്. ഇതില്‍ നിന്ന് ഒരു ലംഘനവും ഉണ്ടായിട്ടില്ല. ഗവര്‍ണറുടെ ധാരണ തിരുത്താന്‍ നിയമ വിദഗ്ധരുമായി ആലോചിച്ച് മറുപടി നല്‍കുമെന്നും ‘ എ കെ ബാലന്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ നിയമത്തോടാണ് സംസ്ഥാന സര്‍ക്കാരിന്റെ വിമര്‍ശനം. അതിന് ആര്‍ട്ടിക്കിള്‍ 131 ന്റെ പിന്‍ബലം ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം മുഖപത്രം ദേശാഭിമാനി രംഗത്ത് വന്നു. ഗവര്‍ണര്‍ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ചല്ല പ്രവര്‍ത്തിക്കേണ്ടതെന്നാണ് ദേശാഭിമാനിയുടെ വിമര്‍ശനം.
സംസ്ഥാനത്തിന്റെ കാര്യങ്ങളെല്ലാം തീരുമാനിക്കേണ്ടത് താനാണെന്ന് ഗവര്‍ണര്‍ തെറ്റിദ്ധരിച്ചു. രാഷ്ട്രീയ നിയമനമായ ഗവര്‍ണര്‍ സ്ഥാനവും തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരും തമ്മിലുള്ള വ്യത്യാസം അദ്ദേഹത്തിന് മനസിലായിട്ടില്ല. ഗവര്‍ണര്‍ക്ക് സംസ്ഥാനത്തിന്റെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടാനേ കഴിയില്ലെന്നും വിവിധ കോടതിവിധികള്‍ ചൂണ്ടിക്കാട്ടി ദേശാഭിമാനി സമര്‍ത്ഥിക്കുന്നു. മന്ത്രിസഭ അംഗീകരിച്ച ഓര്‍ഡിന്‍സില്‍ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷത്തിനുമുണ്ട് മുഖപ്രസംഗത്തില്‍ വിമര്‍ശനം.
Story Highlights- State Government, Governor,Citizenship Amendment Act,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here