ജിഎസ്ടിയിലൂടെ ഇന്ത്യയില്‍ സാമ്പത്തിക അച്ചടക്കമുണ്ടായി : കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ

കേന്ദ്ര സര്‍ക്കാര്‍ ജിഎസ്ടി നടപ്പാക്കിയതിലൂടെ ഇന്ത്യയില്‍ സാമ്പത്തിക അച്ചടക്കം നടപ്പായെന്ന് കേന്ദ്ര കെമിക്കല്‍സ് ആന്റ് ഫെര്‍ട്ടിലൈസേഴ്‌സ് മന്ത്രി ഡി വി സദാനന്ദ ഗൗഡ തൃശൂരില്‍ പറഞ്ഞു. കറുത്ത പണം ഇന്ത്യയിലെത്തുന്ന ധാരാളം സ്രോതസ്സുകളും കേന്ദ്ര സര്‍ക്കാരിന് തടയാനായതും ഇതിന്റെ തെളിവാണെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തെ ജനങ്ങളെ ഒരുമിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിനാല്‍ തന്നെ സുപ്രിം കോടതി വിധിക്കുന്ന നിയമങ്ങള്‍ നടപ്പാക്കുന്ന ഒരു ഏജന്‍സി കൂടിയാണ് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തുണ്ടായ സമീപ കാലത്തെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ഒരു പ്രവണത കൂടുതലായി കണ്ടുവരുന്നുണ്ട്. എന്നാല്‍ അത് തികച്ചും വസ്തുതാവിരുദ്ധമാണ്. പൗരത്വഭേദഗതി നടപ്പിലാക്കിയത് പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടിയാണ്. സംസ്ഥാനങ്ങള്‍ അത് അംഗീകരിക്കണമെന്നും കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ പറഞ്ഞു.
Story Highlights- Economic discipline in India through GST: Union Minister Sadananda
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here