Advertisement

വെറും 30 ദിവസത്തേക്ക് മദ്യത്തോട് ഗുഡ്‌ബൈ പറയൂ…ഈ മാറ്റങ്ങൾ സ്വയം അനുഭവിച്ചറിയാം !

January 18, 2020
Google News 2 minutes Read

പുതുവർഷം പിറന്നതോടെ പലരും എടുത്തൊരു തീരുമാനമാകും മദ്യത്തോട് ഗുഡ്‌ബൈ പറയുക എന്നത്. മലയാളികൾക്കിടയിൽ മാത്രമുള്ള ‘ആചാരമല്ല’ ഇത്. വിദേശരാജ്യങ്ങളിലുമുണ്ട്… അതായത് മനുഷ്യനും മദ്യവുമുള്ള എല്ലായിടത്തുമുണ്ട് എന്ന് സാരം..

വിദേശ രാജ്യങ്ങളിൽ പലപ്പോഴും ‘ഡ്രൈ ജനുവരി’ എന്ന പതിവുണ്ടാകാറുണ്ട്. അതായത് പുതുവർഷം പിറന്ന ആദ്യ മാസം മദ്യത്തോട് ഗുഡ്‌ബൈ പറയുന്ന അവസ്ഥ. ‘നോ ഷേവ് നവംബർ’ പോലെ ഒരു ട്രെൻഡായി തുടങ്ങിയ ഇത് അമിത മദ്യപാനത്തിൽ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കുന്നതിന് കാരണമായെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഡ്രൈ ജനുവരിയിൽ മദ്യത്തോട് പൂർണമായും ഗുഡ്‌ബൈ പറയാൻ സാധിക്കുന്നവർക്ക് പിന്നീടുള്ള മാസങ്ങളിൽ വളരെ കുറിച്ച് മദ്യം കഴിച്ചാലും, മദ്യം ഒട്ടുമേ കഴിച്ചില്ലെങ്കിലും അതവരെ ബാധിക്കാത്താവും. അതായത് അഡിക്ഷനിൽ നിന്ന് സോഷ്യൽ ഡ്രിങ്കിംഗിലേക്ക് ഇക്കൂട്ടർ മാറുന്നു.

Read Also : സൂപ്പർ മാർക്കറ്റിൽ അതിക്രമിച്ചു കയറി; മദ്യക്കുപ്പികൾ തകർത്ത് വിസ്കി നക്കിക്കുടിച്ച് പന്നിക്കുടുംബം: ചിത്രങ്ങൾ വൈറൽ

മുപ്പത് ദിവസത്തേക്ക് മദ്യം പൂർണമായും ഒഴിവാക്കുമ്പോൾ ശാരീരികമായും മാനസികമായും മാറ്റങ്ങൾ സംഭവിക്കുമെന്നും ഇത് ആ വ്യക്തിക്ക് സ്വയം അനുഭവിച്ചറിയാൻ സാധിക്കുമെന്നും അമേരിക്കൻ ബോർഡ് ഓഫ് ഒബിസിറ്റി മെഡിസിൻ വിഭാഗം ഡോക്ടർ രേഖ ബി കുമാർ പറയുന്നു.

വളരെ കുറച്ച് മദ്യം മാത്രം കഴിച്ചിരുന്ന ഒരു വ്യക്തി ഒരു മാസം, അതായത് 30 ദിവസം മദ്യം പൂർണമായി ഒഴിവാക്കുന്നതോടെ തന്റെ ആരോഗ്യത്തിൽ നിയന്ത്രണം ലഭിച്ചത് പോലെ തോന്നും. ലക്ഷ്യങ്ങൾ നന്നായി പൂർത്തീകരിക്കാൻ സാധിക്കുന്നതായും തോന്നും.

അമിത മദ്യപാനിയായിരുന്ന ഒരു വ്യക്തിക്ക് മുപ്പത് ദിവസം മദ്യം പൂർണമായും വേണ്ടെന്ന് വയ്ക്കുന്നതിലൂടെ ശാരീരകമായും മാറ്റങ്ങൾ അനുഭവപ്പെടും. മെന്റൽ ക്ലാരിറ്റി, നല്ല ഉറക്കം, അമിതഭാരം കുറയൽ, ഡീടോക്‌സാവുന്ന സുഖം (ശരീരത്തിൽ നിന്ന് വിഷാംശം നഷ്ടപ്പെടുന്ന അവസ്ഥ) തുടങ്ങിയ മാറ്റങ്ങൾ ഇത്തരക്കാർക്ക് സ്വയം അനുഭവിച്ചറിയാൻ സാധിക്കുമെന്നും രേഖ കുമാർ പറയുന്നു.

Story Highlights- Alcohol, alcohol addiction

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here