Advertisement

രണ്ട് വർഷങ്ങൾക്ക് മുമ്പ് മകളെ ഉപദ്രവിച്ച അതേ അക്രമികൾ അമ്മയെയും അക്രമിച്ച് കൊലപ്പെടുത്തി

January 18, 2020
7 minutes Read

രണ്ട് വർഷങ്ങൾക്ക് മുമ്പ് മകളെ ഉപദ്രവിച്ച അതേ അക്രമികൾ ജാമ്യത്തിലിറങ്ങി അമ്മയെയും അക്രമിച്ച് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ കാൺപൂരിലാണ് ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.

2018ലാണ് പതിമൂന്ന് വയസ്സുകാരിയായ മകളെ ആബിദ്, മിന്റി, മെഹ്ബൂബ്, ചാന്ദ് ബാബു, ജമീൽ, ഫിറോസ് എന്നിവർ ചേർന്ന് ഉപദ്രവിച്ചത്. കേസിൽ ജാമ്യം കിട്ടിയ പ്രതികൾ കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ വീട്ടിൽ എത്തി. എന്നാൽ കുടുംബം ഇത് വിസമ്മതിച്ചതോടെ ഇവരെ മർദിച്ചു. പെൺകുട്ടിയുടെ അമ്മയെയും മറ്റൊരു ബന്ധുവിനെയും ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അമ്മ മരണത്തിന് കീഴടങ്ങുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് മൂന്ന് പേർക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Story Highlights- Murder

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top