സ്പാ പാര്‍ലര്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭം; മുന്‍ കേരളാ ഫുട്‌ബോള്‍ താരത്തെ പൊലീസ് അറസ്റ്റ് ചെയ്തു

വാസ്‌കോയിലെ തുറമുഖ നഗരത്തില്‍ സ്പാ പാര്‍ലര്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിയ മുന്‍ കേരളാ ഫുട്‌ബോള്‍ താരത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ഐഎസ്എല്ലില്‍ ചെന്നൈയിന്‍ എഫ്‌സിക്ക് വേണ്ടി കളിച്ച നിധിന്‍ ലാലിനെയാണ് വാസ്‌കോ പൊലീസ് അറസ്റ്റ് ചെയതത്.
മുംബൈ എഫ്‌സി, ഷില്ലോംഗ് ലജോംഗ് എഫ്‌സി, മിനര്‍വ പഞ്ചാബ് എഫ്‌സി തുടങ്ങിയ ഐ ലീഗ് ടീമുകള്‍ക്ക് വേണ്ടിയും ഗോള്‍കീപ്പറായ നിധിന്‍ ലാല്‍ കളിച്ചിട്ടുണ്ട്. നിധിന്‍ ലാലിന്റെ സഹായി ഷൈനി ജോസഫിനെയും പൊലീസ് അറസ്റ്റ് ചെയ്തു. സ്പാ പാര്‍ലറില്‍ പെണ്‍വാണിഭം നടക്കുന്നു എന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ റെയ്ഡിലാണ് നിധിന്‍ ലാലും സഹായിയും അറസ്റ്റിലായത്. പാര്‍ലറിലുണ്ടായിരുന്ന മൂന്ന് സ്ത്രീകളെ പൊലീസ് രക്ഷപ്പെുത്തി. ഈ സ്ത്രീകളില്‍ നിന്നുമുള്ള വരുമാനം കൊണ്ടാണ് നിധിന്‍ ലാല്‍ ജീവിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.
ഐ ലീഗ് ക്ലബ്ബായ മിനര്‍വ പഞ്ചാബ് എഫ്‌സി എട്ട് മാസത്തിലേറെയായി കുടിശ്ശിക തീര്‍ക്കുന്നില്ലെന്ന നിധിന്‍ ലാലിന്റെ ആരോപണം മുന്‍പ് വാര്‍ത്തയായിരുന്നു. മറ്റൊരു ക്ലബ്ബിന് വേണ്ടി കളിക്കാനായി നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍ഒസി) ക്ലബ് നിഷേധിച്ചുവെന്നും നിധിന്‍ ലാല്‍ ആരോപിച്ചിരുന്നു.
Story Highlights- prostitution-racket-former-kerala-football-player-arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here