സവർക്കർക്ക് ഭാരതരത്ന നൽകുന്നതിനെ വിമർശിക്കുന്നവരെ ആൻഡമാൻ ജയിലിൽ പാർപ്പിക്കണമെന്ന് ശിവസേന നേതാവ്

വി ഡി സവർക്കർക്ക് ഭാരതരത്ന നൽകുന്നതിനെ വിമർശിക്കുന്നവരെ ആൻഡമാൻ ജയിലിൽ പാർപ്പിക്കണമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. സവർക്കറെ ആദരിക്കണമെന്ന് തങ്ങൾ നേരത്തേ ആവശ്യപ്പെട്ടതാണ്. എതിർക്കുന്നവരെ സവർക്കറെ പാർപ്പിച്ച ആൻഡമാനിലെ സെല്ലുലാർ ജയിലിൽ കുറഞ്ഞത് രണ്ട് ദിവസമെങ്കിലും പാർപ്പിക്കണമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.
സവർക്കർക്ക് ഭാരതരത്ന നൽകുന്നതിനെ കോൺഗ്രസ് എതിർക്കുകയാണ്. 14 വർഷം ബ്രിട്ടീഷുകാരുടെ പീഡനങ്ങൾ സഹിച്ച് സവർക്കർ കഴിഞ്ഞിരുന്നത് സെല്ലുലാർ ജയിലിലായിരുന്നു. അദ്ദേഹത്തിന്റെ എതിരാളികൾ രണ്ട് ദിവസമെങ്കിലും സെല്ലുലാർ ജയിലിൽ കിടക്കാൻ തയാറാവണമെന്നും റാവത്ത് ആവശ്യപ്പെട്ടു.
റേപ്പ് ഇൻ ഇന്ത്യ പരാമർശത്തിൽ രാഹുൽ മാപ്പ് പറയണമെന്ന് ബിജെപി അംഗങ്ങൾ പാർലമെന്റിൽ ശക്തമായി ആവശ്യപ്പെട്ടിരുന്നു. ഇതിന് താൻ രാഹുൽ ഗാന്ധിയാണെന്നും ‘രാഹുൽ സവർക്കറ’ല്ലെന്നുമായിരുന്നു രാഹുലിന്റെ പ്രതികരണം. ബ്രിട്ടീഷുകാർക്ക് മാപ്പെഴുതി സവർക്കർ ജയിൽ മോചിതനായത് ഓർമിപ്പിച്ചായിരുന്നു രാഹുലിന്റെ പ്രസ്താവന. ഇതിനുള്ള മറുപടിയാണ് റാവത്തിന്റെ പുതിയ പരാമർശങ്ങൾ.
story highlights-v d savarkar, sanjay raut, shivasena
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here