Advertisement

‘കറുത്ത ബലൂണുകൾ, ഗോ ബാക്ക് വിളി’; കർണാടകയിൽ അമിത് ഷായ്‌ക്കെതിരെ പ്രതിഷേധം

January 18, 2020
Google News 0 minutes Read

കർണാടകയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ വൻ പ്രതിഷേധം. കറുത്ത ബലൂണുകളും കൊടിയും ഉയർത്തി ഗോ ബാക്ക് വിളികളുമായാണ് പ്രതിഷേധക്കാർ അമിത് ഷായെ സ്വീകരിച്ചത്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

സവിദാൻ സംരക്ഷണ സമിതി എന്ന പേരിലുള്ള ഭരണഘടന സംരക്ഷണ സമിതിയുടെ നേതൃത്വത്തിലായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രിക്കെതിരെ പ്രതിഷേധമുയർന്നത്. കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധത്തിൽ അണിനിരന്നു.

അതേസമയം, പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് രാഹുൽ ഗാന്ധിയുമായി സംവാദത്തിന് തയ്യാറാണെന്ന് അമിത് ഷാ ബംഗളൂരുവിൽ പറഞ്ഞു. സ്ഥലവും തീയതിയും നിശ്ചയിച്ചോളുവെന്നും അമിത് ഷാ വെല്ലുവിളിച്ചു. നിയമം പൂർണമായും വായിച്ചുനോക്കാൻ രാഹുൽ ഗാന്ധി തയ്യാറാകണം. നിയമത്തിൽ മുസ്ലീങ്ങളുടെ പൗരത്വം എടുത്തുകളയാൻ വകുപ്പുകളില്ല. രാഹുൽ ഗാന്ധി ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും അമിത് ഷാ ആരോപിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here